ഇരിങ്ങാലക്കുട : ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം ഇരിങ്ങാലക്കുട വെസ്റ്റ് മേഖല കമ്മിറ്റിയും ആർദ്രം ഇരിങ്ങാലക്കുട ആയുർവേദ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും ജൂലായ് 14 ഞായറാഴ്‌ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ തെക്കേനടറോഡിലുള്ള ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം ഓഫീസ് അങ്കണത്തിൽ നടക്കും.
കൂടൽമാണിക്യം ദേവസ്വം ആയുർവേദ ക്ലീനിക് മെഡിക്കൽ ഓഫീസർ ഡോ. കേസരി മേനോൻ ഉദ്‌ഘാടനം നിർവഹിക്കും. ‘കർക്കിട ചികിത്സയും ആയുഷ്‌ക്കാല ആരോഗ്യവും’ എന്നതാണ് ആരോഗ്യ സെമിനാറിന്റെ വിഷയം
ആയുർവേദ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ് . ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ആയുർവേദ മരുന്നുകളും കർക്കിടക ഔഷധ കൂട്ടും സൗജന്യമായി നൽകുന്നു. ബുക്കിംഗ് നമ്പറുകൾ : ശശ്ശി വെട്ടത്ത് 8075502747, രാധാകൃഷ്‌ണൻ പി. എ 9447436308 , ദിനേശൻ പി. ആർ. 9495013515
പാലിയേറ്റീവ് രംഗത്ത് ദീർഘനാളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം കിടപ്പു രോഗികളുടെ പരിചരണവും ശുശ്രൂഷയും ഏറ്റെടുക്കുന്നതോടൊപ്പം രോഗികൾക്കാവശ്യമായ മെഡി ക്കൽ ഉപകരണങ്ങളും മരുന്നുകളും സൗജന്യമായി നൽകുന്നു. കൂടാതെ ജനങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്ന ങ്ങളെ സംബന്ധിച്ചും പ്രഥമ ശുശ്രൂഷയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സുകളും മെഡിക്കൽ ക്യാമ്പുകളും പ്രതിമാസം നടത്തിവരുന്നു എന്ന് കൺവീനർ ശശി വെട്ടത്ത്, കോ-ഓർഡിനേറ്റർ പി.എ.രാധാകൃഷ്‌ണൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com