ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി സൗജന്യ യോഗ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം കാറളം ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. ശങ്കരനാരായണൻ നിർവഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി സൗജന്യ യോഗ പരിശീലനവും ആരംഭിച്ചു. യോഗ പരിശീലന പരിപാടിയിൽ യോഗയുടെ പ്രായോഗിക പരിശീലനത്തോടൊപ്പം ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നൽകും. ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും ജീവിതശൈലി രോഗങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനും യോഗയെ ജനകീയമാക്കുകയാണ് ആയുഷ് ഗ്രാമം പദ്ധതിയുടെ ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. ശങ്കരനാരായണൻ അറിയിച്ചു.
ബ്ലോക്ക് ഡിവിഷൻ മെമ്പർ പ്രസീന സജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്കുമാർ, എൻ. ബി. പവിത്രൻ, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, പഞ്ചായത്ത് മെമ്പർമാരായ കെ. ബി. ഷെമീർ, അഡ്വ.അനീഷ് ശശിധരൻ, കാറളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിഷ്ണു നായർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ എൻ. രാജേഷ് നന്ദി രേഖപ്പെടുത്തി.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി നടപ്പാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ വിശദീകരണം ഡോ. രാജരാജേശ്വരി നിർവഹിച്ചു. യോഗ ഡെമോൺസ്ട്രേറ്റർ നിത്യയും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





