വെള്ളാങ്ങല്ലൂർ : സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി വെള്ളാങ്ങല്ലൂരിന്‍റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളവും കെ- ഡിസ്‌ക്കും, പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന വൈ ഐ പി – ശാസ്ത്രപഥം 5.0 റീ ഫ്രഷർ ശില്പശാല തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി ബി ആർ സി ഹാളിൽ സംഘടിപ്പിച്ചു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വേളൂക്കര പഞ്ചായത്ത് വാർഡ് മെമ്പർ മാത്യു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബി ആർ സി വെള്ളാങ്ങല്ലൂർ ബി.പി.സി ഗോഡ് വിൻ റോഡ്രിഗ്സ് സ്വാഗതം പറഞ്ഞു. കെ ഡിസ്ക്ക് പ്രതിനിധി ബൈജു സേതുമാധവൻ, ട്രൈനർ മുഹമ്മദ് റാഫി , സി ആർ സി സി അഞ്‌ജലി വി.കെ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകി.
29 കുട്ടികൾ ഏകദിനശില്പശാലയിൽ പങ്കെടുത്തു. ബി ആർ സി ട്രൈനർ മുഹമ്മദ് റാഫി നന്ദി പ്രകാശിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com