എന്നും ക്ഷേത്രത്തെ വിവാദ കേന്ദ്രമാക്കി നിലനിർത്തുന്നത് ഭക്തർക്ക് ക്ഷേത്രത്തോടുള്ള വിശ്വാസവും ആരാധനയും തകർക്കുക എന്ന ലക്ഷ്യം മുൻനിർത്തി – ചുക്കാൻ പിടിക്കുന്നത് ദേവസ്വം ഭരണസമതിയെന്ന് ‘കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ’ – പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു

ഇരിങ്ങാലക്കുട : ഒരിടവേളക്ക് ശേഷം കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ വീണ്ടും കളം നിറയുകയാണ് . രണ്ടാഴ്ചക്കുള്ളിൽ ഉത്സവം നടക്കാനിരിക്കുകയാണ് ഈ വിവാദങ്ങൾ എന്നതും ശ്രദ്ധേയമാണ് .

കൂടൽമാണിക്യം ക്ഷേത്രവിശ്വാസവും ആചാരങ്ങളും ക്ഷേത്ര ഉത്സവവും തകർക്കാനുള്ള ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ ഗൂഢാലോചന ഭക്തർ തിരിച്ചറിയുക, അതിനെതിരെ പ്രതികരിക്കുക എന്നുള്ള പോസ്റ്ററുകൾ ക്ഷേത്രത്തിനു ചുറ്റും പ്രത്യക്ഷപെട്ടു . അതോടൊപ്പം കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മയുടെ പേരിൽ പ്രസ്താവനയും വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദീകരണം വരും ദിവസങ്ങളിൽ തരുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പറഞ്ഞു.

തന്ത്രിമാർ സഹകരിക്കുന്നില്ല എന്ന ദേവസ്വത്തിന്റെ പ്രസ്‌താവനകൾ സത്യവിരുദ്ധമെന്ന് കൂടൽമാണിക്യം ക്ഷേത്ര തന്ത്രിമാർ കഴിഞ്ഞ ദിവസം പ്രസ്‌താവ ഇറക്കിയിരുന്നു.

കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മയുടെ പ്രസ്താവന

കഴിഞ്ഞ 9 വർഷമായി തുടർന്നുവരുന്ന ദേവസ്വം മാനേജിംഗ് കമ്മിറ്റി ക്ഷേത്ര വിശ്വാസത്തെയും ആചാരങ്ങളെയും ഇപ്പോൾ ക്ഷേത്രോത്സവത്തെയും തന്നെ തകർക്കാൻ ആസൂത്രിതമായി നീക്കമാണ് നടത്തിവരുന്നത്.

എന്നും ക്ഷേത്രത്തെ വിവാദ കേന്ദ്രമാക്കി നിലനിർത്തുന്നത് ഭക്തർക്ക് ഈ ക്ഷേത്രത്തോടുള്ള വിശ്വാസവും ആരാധനയും തകർക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഉള്ളത് തന്നെയാണ് . ഖേദകരം എന്ന് പറയട്ടെ ഇതിന് ചുക്കാൻ പിടിക്കുന്നത് ദേവസ്വം മാനേജിംഗ് കമ്മിറ്റിയും.

പുരോഗമന ആശയങ്ങൾ എന്ന പേരിൽ വിവാദമുണ്ടാക്കുന്ന കാര്യങ്ങൾ മാത്രം നടപ്പാക്കാൻ ഉത്സാഹത്തോടെ പുറപ്പെടുന്നത് ഇതിനല്ലാതെ മറ്റെന്തിനാണ്.

ഈ ഭരണ സമിതിയുടെ കാലയളവിൽ ഇവർ ഉണ്ടാക്കിയ വിവാദങ്ങളും ഇവരുടെ പ്രവർത്തികളും ആണ് താഴെ

നർത്തകിയായ മൻസിയ വിവാദം

കൂത്തമ്പലം വിവാദം

കഴകവിവാദം

ഇപ്പോൾ തന്ത്രിമാരെ ഒഴിവാക്കി കൊണ്ടുള്ള നീക്കം

ഉത്സവത്തോടനുബന്ധിച്ച് കലശത്തിന്റെ സമയമാറ്റം

ക്ഷേത്രോത്സവത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ ശീവേലി എഴുന്നള്ളിപ്പ് വെട്ടിച്ചുരുക്കി ഇല്ലാതാക്കാനുള്ള ശ്രമം.

പടിഞ്ഞാറ് നടപുര ഇപ്പോ പണിയും എന്ന് പറഞ്ഞ് മേൽകൂര പൊളിച്ച് നീക്കിയിട്ട് 5,6 വർഷമായി ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല

സംരക്ഷിച്ഛ് നിർത്തേണ്ട കർമ്മവേദി പൊളിച്ച് നീക്കി

കുട്ടൻകുളത്തിന് സമീപം സ്ഥിതിചെയ്തിരുന്ന കെട്ടിടം എന്തൊക്കയോ വരുമെന്ന് പറഞ്ഞ് അതും പൊളിച്ച് നീക്കി….

അതുപോലെ തന്നെ കുട്ടൻകുളം ഇലക്ഷൻ കണ്ട് എന്തൊക്കെയോ കാണിച്ചു കൂട്ടുന്നുണ്ട്… ഉത്സവത്തിന് അതിലൂടെ നടക്കാൻ പറ്റുമോ എന്ന് തന്നെ ഇപ്പോ പറയാൻ പറ്റാത്ത അവസ്ഥയാണ് ( 3 മാസത്തിൽ മേലെ ആയി പണി എന്ന് ഓർക്കണം )

കഴിഞ്ഞ ഉത്സവത്തിന് 1 ആഴച്ച മുൻപ് മാത്രം ഇരുട്ടിന്റെ മറപ്പറ്റിവന്ന് ദേവസ്വം ചെയർമാനും പരിവാരങ്ങളും വന്ന് പൊളിച്ച ആനപടി….. ഇത് പൊളിച്ഛ് രാവിലെ ഇവർ വന്ന് പറഞ്ഞത് കഴിഞ്ഞ (2025 ലെ )ഉത്സവത്തിന് മുൻപ് പണി തീർക്കും എന്നാണ്…ഇപ്പോഴും പണി തീരാതെ കിടക്കുന്ന ആനപടി ( 2026 ഉത്സവത്തിന് ഇനി 1 മാസം പോലുമില്ല )

തെക്കേ ഊട്ടുപുര, പടിഞ്ഞാറെ നടപ്പുര എന്നിവ അപകടാവസ്ഥയിൽ ( ഇതൊന്നും ഇവരുടെ കണ്ണിൽ പെടില്ല )

വഴിപാട് രശീതി പഴയപടി ആക്കി. കമ്പ്യൂട്ടറൈസേഷൻ ഒക്കെ പാഴായിപ്പോയി.

കിഴക്കേ നടപ്പുര, കൊട്ടിലാക്കൽ ഭണ്ഡാരപുര, പത്തായപുര, ജീർണാവസ്ഥയിൽ.

ഭക്തർക്കായി ടൂറിസം ഡിപ്പാർട്ട്മെൻ്റ് നിർമ്മിച്ച് നൽകിയ കെട്ടിടം കയ്യേറി അതിലാണ് ഇപ്പോൾ ദേവസ്വം ഓഫീസ് പ്രവർത്തിക്കുന്നത് . അതുപോലെ തന്നെ നാലബലം തൊഴാൻ വരുന്നവർക്കായി സ്ഥാപിച്ച ക്ലോക്ക് റൂം ( 10 ലേറെ വരുന്ന ടോയ്ലറ്റ് ഉൾപ്പടെ ഉള്ള ബിൽഡിംഗ്‌ അടച്ചു ആർക്കും ഉപകാരമില്ലാത്ത ഒരു ആയുർവേദ ആശുപത്രിയാക്കി മാറ്റി….

ഒരു ഉപകാരവുമില്ലാതെ പേരിനു മാത്രം പ്രവർത്തിക്കുന്ന കൂടൽമാണിക്യം മ്യൂസിയം ഉള്ളിൽ കേറി നോക്കിയാൽ അറിയാം അതിന്റെ അവസ്ഥ.. ഇതിന് വേണ്ടി കൊല്ലത്തിൽ സെമിനാർ എന്നും പറഞ്ഞു പൊട്ടിക്കുന്ന പൈസ…

സ്വർണ നെറ്റിപ്പട്ടം പോലെ കോടികണക്കിന്ന് സാധനങ്ങൾ ഇരിക്കുന്ന അമ്പലത്തിന്റെ സ്ട്രോങ്ങ്‌ റൂം സ്ഥിതി ചെയ്യുന്ന ബിൽഡിങ്ങിന്റെ അവസ്ഥ ഒന്ന് കാണണം മുകളിൽ ടർപ്പായ ഷീറ്റ് വലിച്ചു കെട്ടി സംരക്ഷിക്കുന്ന ഇത്രേം ഗതി കേട്ട ഭരണസമിതി വേറെ എവിടെ കാണുo….എന്നിട്ട് അവിടെ ഒരു ഗൺ ലൈൻസൻസ് പോലും ഇല്ലാത്ത സോപാനഡ്യൂട്ടിക് ഇടേണ്ട ആൾക്കാരെ പിടിച്ച് അവിടെ സുരക്ഷക് ഇട്ടേക്കുന്നു…നാഴികക്ക് 40 വട്ടം പറയുന്ന ഇവരുടെ സുരക്ഷ ഇതാണ്…

പടിഞ്ഞാറേ നട നവീകരണം എന്നും പറഞ്ഞ് 4,5 വർഷമായി കർക്കിടകമാസത്തിൽ നാലമ്പലം തൊഴാൻ വരുന്ന ഭക്ത ജനങ്ങളിൽ നിന്നും സംഭാവന എന്നും പറഞ്ഞ് പിരിച്ച പണത്തിന്റെ കണക്ക് എവിടെ…. ഈ പണം എങ്ങോട് പോയി…. ഈ വർഷവും കൊടിമരം സ്ഥാപിക്കാൻ എന്നും പറഞ്ഞു ഭണ്ഡാരം കിഴക്കേ നടയിൽ ഉണ്ടായിരുന്നു.. ഇതിലേക്ക് വന്ന പണത്തിന്റെയും കണക്കും കാര്യങ്ങളും എവിടെ എന്ന് ദേവസ്വം പറയണം …..?

25 വർഷമായി അമ്പലത്തിൽ ഓണത്തിന് പൂക്കളം ഇട്ടുവന്നിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സായാഹ്നകൂട്ടായ്മ അംഗങ്ങളയും ഭക്ത ജനങ്ങളെയും പോലീസിനെയും പാർട്ടി പ്രവർത്തരകയെയും കൊണ്ടുവന്ന് ഭീഷണി പെടുത്തി പൂക്കളം ഇടാൻ അനുവദികാത്തിരുന്നത്

ഉത്സവത്തിന് വലിയ വിളക്ക് ദിനത്തിൽ ഭഗവാന് അകമ്പടി സേവിക്കുന്ന ഗജവീരന്മാർക് സായാഹ്നകൂട്ടായ്മ നൽകി വന്നിരുന്ന ആനയൂട്ട് ഒരു കാരണവും ഇല്ലാതെ നിർത്തി

13 വർഷങ്ങൾക്ക് ശേഷം കൂടൽമാണിക്യം ക്ഷേത്രത്തിലേക് മുടങ്ങി കിടന്ന സപ്താഹം തിരികെ കൊണ്ടുവന്ന് ഗംഭിരമായി നടത്തിയത് കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ ആയിരുന്നു.. അതിന് പിന്നീട് ഉള്ള കൊല്ലം അനുമതി നിഷേധിച്ച ദേവസ്വം അത് ഏറ്റെടുത്തു വാശി കാണിച്ചു നടത്തി…. ഈ കൊല്ലം എന്നിട്ട് ആ വാശി എവിടെ പോയാവോ….

കൂടൽമാണിക്യം ഉത്സവത്തിന് പങ്കെടുക്കാൻ വരുന്ന കലാകാരമാരിൽ നിന്നും നിർബന്ധപൂർവ്വം 1500 രൂപയുടെ പറ വഴിപാട് എടുപ്പിക്കുന്ന പുതിയ തട്ടിപ്പ്….
(ഉത്സവത്തിന് 150 ൽ മേലെ തിരുവാതിര കളി മാത്രം ഉണ്ടവാറുണ്ട്…. അങ്ങനെ നോക്കുബോ 150 * 1500 = 225000 രൂപ… (തിരുവാതിരകാരുടെ മാത്രം നോക്കുബോൾ കണക്കാണ് ഇത് ) മറ്റു കലാപരിപാടികൾ വേറെ.. അപ്പോ എല്ലാവരിൽ നിന്നുംകൂടെ ഇവർ എത്ര പിരിക്കുന്നുണ്ടാവും…മുൻകാലങ്ങളിൽ ഇല്ലാതെ ഈ പണപിരിവ് എന്തിന് വേണ്ടി….,?

കർക്കിടകമാസത്തിൽ ഇവർ കൊണ്ടുവന്ന മറ്റൊരു തട്ടിപ്പ് ആണ് 1000 രൂപ കൊടുത്താൽ 2 ആൾക് കേറി ഭഗവാനെ വേഗം തൊഴുത്ത് പുറത്തേക്കിറങ്ങാം എന്നുള്ളത്….മണിക്കൂറുളോം ക്യു നിന്ന് തൊഴുന്ന ബാക്കി ഉള്ളവരുടെ അവസ്ഥ ഒന്നു ആലോചിച്ച് നോക്കണം…

അതുപോലെ തന്നെ 5,6 വർഷമായുണ്ടായിരുന്ന കൊട്ടിലാക്കൽ ഗണപതിയെ അമ്പലത്തിലെ മേൽശാന്തിയെ ഒരു കാരണവും കൂടാതെ തലേ ദിവസം വന്ന് ( എല്ലായിടത്തും ഒരു മാസം നോട്ടീസ് പീരിയഡ് കൊടുക്കുമെന്നാണ് അറിവ് )നാളെ തൊട്ട് അമ്പലത്തിൽ വരണ്ട എന്നും പറഞ്ഞ് ഒരു കാരണവും കാണിക്കാതെ നോട്ടീസ് കൊടുത്ത് പുറത്താകുക

കഴിഞ്ഞ വർഷം ആറട്ട് കഴിഞ്ഞ് ഭഗവാൻ തിരിച്ചെഴുന്നുള്ളുബോൾ ഭഗവാനെ എഴുന്നുള്ളിച്ച് കൊണ്ടുവരുന്ന ആനയുടെ മുൻപിൽ കേറി നിന്ന് ബലമായി ഭഗവാനെ icl ന്റെ മുൻപിൽ നിർത്തിക്കാൻ ശ്രമിച്ച ദേവസ്വം ചെയർമാന്റെയും മെമ്പറുടെയും ശ്രമം ഭക്ത ജനങ്ങൾ എല്ലാവരും ചേർന്ന് തകർത്തിരുന്നു….
(പള്ളിവേട്ട ആലിന്റെ അവിടെ ആണ് സാധാരണ ഭഗവാൻ വന്ന് നിൽക്കാറുള്ളത് ) ഉത്സവം സ്പോൺസർ ചെയുന്നു എന്നും പറഞ്ഞ് അവർക്ക് പാദസേവനടത്താൻ വേണേ ഭരണസമിതി നടന്നോ…ഭക്ത ഞങ്ങളുടെ വികാരം വ്രണ പെടുന്ന രീതിയിൽ ഉള്ള ഇമ്മാതിരി കളികൾ അത് കൂടൽമാണിക്യ സ്വാമിയേ വെച്ച് വേണ്ട എന്ന് ഓര്മിപ്പിക്കുന്നു..( ഭക്തജങ്ങളും നാട്ടുകാരും ഒന്നിച്ചു നിന്നിലെങ്കിൽ ഈ വർഷവും ഇവർ ഇത് തന്നെ കാണിക്കും എന്ന് പ്രത്യേകം ഓര്മിപ്പിക്കുന്നു……. )

ശ്രീ കൂടൽമാണിക്യം ക്ഷേത്രവിശ്വാസവും ആചാരങ്ങളും തങ്ങളുടെ ഭരണ കാലത്ത് തന്നെ തകർത്തുകളയാം എന്നുള്ള ദൃഢപ്രതിജ്ഞയാണോ ഇപ്പോഴത്തെകൂടൽമാണിക്യം ദേവസ്വം ഭരണസമിതി എടുത്തിട്ടുള്ളത്?

ക്ഷേത്രത്തിലെത്തുന്നവർ വിശ്വാസികൾ അല്ലെങ്കിൽ പോലും അവിടത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കേണ്ടി വരുമെന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചു. വിശ്വാസികളല്ലാത്തവർക്ക് മത ആചാരങ്ങളിൽ ഇടപെടാൻ അവകാശമുണ്ടോ എന്നതും സുപ്രീംകോടതിയുടെ ചർച്ചയിലുണ്ട്

കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ അഷ്ടമംഗല പ്രശ്നത്തിൽ തെക്കേനട വീതി കൂട്ടരുതെന്ന് അസന്നിഗ്ദമായി പ്രശ്നകാരന്മാർ പറഞ്ഞതാണ്, അത് അവിടെ കൂടിയിരുന്ന ഭക്തജനങ്ങൾ കേട്ടതുമാണ്.
വേണമെങ്കിൽ കിഴക്കേ ആനപ്പടി വാസ്തു കണക്കനുസരിച്ച് അല്പം വീതി കൂട്ടാവുന്നതും ആണെന്ന് ആ പ്രശ്നത്തിൽ തെളിഞ്ഞു.

എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്?

തെക്കേഗോപുരനട വീതി കൂട്ടുന്നു,

ക്ഷേത്രമതിൽക്കകത്ത് പുതിയ നിർമ്മിതി ഉയരുന്നു, ( വെടിമരുന്ന് സൂക്ഷിക്കാൻ ക്ഷേത്രത്തിനകത്ത് തന്നെ കെട്ടിടം വേണമെന്ന് എക്സ്പ്ലോസീവ് വിഭാഗം പറഞ്ഞിട്ടുണ്ടോ? അത് പുറത്തായാൽ കൂടുതൽ സുരക്ഷിതമല്ലേ)

കലശ സമയം മാറ്റുന്നു,

ഭക്തർക്ക് ഉത്സവ ദിനങ്ങളിൽ ഭഗവാനെ തൊഴാനുള്ള സൗകര്യം ഇല്ലാതാക്കുന്നു,

എഴുന്നള്ളിപ്പും മേളവും വെട്ടിച്ചുരുക്കി പേരിനുമാത്രമാക്കാൻ ശ്രമിക്കുന്നു .

ഇത്തരത്തിൽ എന്തൊക്കെ വിശ്വാസങ്ങളും ആചാരങ്ങളും തകർക്കാമോ അതെല്ലാം ഈ ഭരണസമിതി ചെയ്തുകൊണ്ടിരിക്കുകയാണ്.

ക്ഷേത്രത്തിനകത്തെ ചട്ടങ്ങളും ആചാരങ്ങളും തീരുമാനിക്കുന്നത് തന്ത്രിമാരാണ്. തന്ത്രിമാരുടെ അനുവാദം കൂടാതെ ക്ഷേത്രമതിൽക്കകത്ത് ഒരു കല്ല് പോലും വെക്കാൻ പാടില്ല എന്നാണ് ചട്ടമെന്നരിക്കെയാണ് അതൊന്നും പരിഗണിക്കാതെ തങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു തന്ത്രിയുടെ മാത്രം അഭിപ്രായം സ്വീകരിച്ച് തോന്നിവാസങ്ങൾ കാട്ടിക്കൊണ്ടിരിക്കുന്നത്.

വിശ്വാസം പോകട്ടെ ജനാധിപത്യ രാജ്യത്ത് ആ മര്യാദയെങ്കിലും ഈ ഭരണസമിതി കാണിക്കേണ്ടേ?

ആറു തന്ത്രി കുടുംബങ്ങൾ ഉള്ളതിൽ ഒരു തന്ത്രി കുടുംബത്തിലെ ഒരംഗത്തിന്റെ അഭിപ്രായം മാത്രം സ്വീകരിച്ച് തീരുമാനമെടുക്കാൻ സാധിക്കുമോ? ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ അഭിപ്രായത്തിന് ഒട്ടും വിലയില്ലേ? അഞ്ചുപേർ എതിർക്കുന്ന ഒരു കാര്യത്തിൽ ഒരാൾ മാത്രം അംഗീകരിച്ചു എന്ന് പറഞ്ഞുകൊണ്ട് തീരുമാനമെടുക്കാൻ കഴിയുമോ?

ആചാരമനുസരിച്ച് ഉപവാസം അനുഷ്ഠിക്കേണ്ട ചടങ്ങുകൾക്ക് തനിക്ക് പറ്റില്ല അതുകൊണ്ട് നൂറ്റാണ്ടുകളായി നടന്നുവരുന്ന ക്രമങ്ങൾ മുഴുവൻ തന്റെ സൗകര്യത്തിന് മാറ്റണം എന്ന് പറയുന്ന ഒരാളുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കുന്നത് ക്ഷേത്രത്തിൻ്റെ അഭിവൃദ്ധിക്ക് അനുഗുണമാണോ?

സാധാരണ പൊതു അഭിപ്രായം രേഖപ്പെടുത്താത്ത തന്ത്രിമാർ ഇപ്പോൾ പരസ്യമായി ഇതിനെതിരെ നിരവധി പ്രാവശ്യം പ്രതികരിച്ചിട്ടും ദേവസ്വം തങ്ങളുടെ അജണ്ടകൾക്ക് അനുസരിച്ച് മുന്നോട്ട് പോവുകയാണ്.

ഇവിടെ ഭക്തജനങ്ങളും ക്ഷേത്രം തന്ത്രിമാരും ക്ഷേത്ര ജീവനക്കാരും ഒരുമിച്ച് നിന്ന് ഈ അവിശ്വാസികളെ പടിക്ക് പുറത്താക്കുന്നതിന് പൊരുതേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളത്.

ധർമ്മത്തെ നമ്മൾ സംരക്ഷിച്ചാൽ മാത്രമേ ധർമ്മം നമ്മെയും സംരക്ഷിക്കൂ എന്ന ബോധം മുഴുവൻ ഭക്തർക്കും ഉണ്ടാകണം. (കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മയുടെ പ്രസ്താവന)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page