ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാൻഡിൽ സ്ഥിരമായി ഉണ്ടായിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് ഇല്ലാതായതിൽ പിന്നെ ബസ്റ്റാൻഡ് പരിസരം പലപ്പോഴും സംഘർഷമേഖല ആകാറുണ്ട് . സ്വകാര്യ ബസ്സുകാർ തമ്മിലുള്ള പ്രശ്നങ്ങൾ, യാത്രക്കാരുമായുള്ള പ്രശ്നങ്ങൾ, ലഹരി മാഫിയുടെ വിളയാട്ടം തുടങ്ങിയവ.
എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങളായി വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വർദ്ധിച്ചു വരുന്ന സാഹചര്യമാണ്. വ്യത്യസ്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് പുറമേ, ഒരേ വിദ്യാലയത്തിലെ ക്യാമ്പസിൽ ഉണ്ടായ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങൾക്കും ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരം മറുപടി കൊടുക്കാനുള്ള ഇടമായി മാറിയിരിക്കുന്നു. പോലീസിന്റെ സ്ഥിരമായ സാന്നിധ്യം ഇവിടെ ഇല്ലാത്തതാണ് അക്രമസംഘത്തിന് ധൈര്യം പകരുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് കയ്യാങ്കളി തുടരുകയാണ്. പ്രശ്നങ്ങൾ എല്ലാം നാലര അഞ്ചുമണി സമയത്താണ് ആരംഭം കുറിക്കുന്നത്, വിദ്യാലയങ്ങൾ വിട്ടു ഏറെ സമയം കഴിഞ്ഞിട്ടും വിദ്യാർഥികൾ എന്തിന് ഈ സമയത്ത് സ്റ്റാൻഡിൽ എന്ന ചോദ്യം ബാക്കിയാണ്.
വ്യാഴാഴ്ചയും തുടർന്ന കയ്യാങ്കളി ബസ് സ്റ്റാൻഡിലെ വ്യാപാരികളും ബസ് ജീവനക്കാരും അറിയിച്ചതിനെ തുടർന്ന് ജീപ്പിൽ എത്തിയ പോലീസ് ഇടപെടുകയും, ഒരാളെ പിടികൂടുകയും ചെയ്തു . ഈ യുവാവ് സ്കൂൾ യൂണിഫോമിൽ അല്ലായിരുന്നു. ഇയാളുടെ കയ്യിൽ നിന്ന് മരകായുധം എന്ന് തോന്നിപ്പിക്കുന്ന വസ്തുക്കളും പോലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ യൂണിഫോമിൽ ഉള്ള വിദ്യാർത്ഥികളും അടിപിടി കൂടിയെന്ന് വ്യാപാരികൾ പോലീസിനോട് പറയുകയുണ്ടായി.
ഏറെ തിരക്കുള്ള സമയങ്ങളിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പോലീസ് സാന്നിധ്യം അധികൃതർ ഇടപെട്ട് ഉറപ്പാക്കിയില്ലെങ്കിൽ കയ്യാങ്കളികൾ വലിയ അക്രമത്തിലേക്ക് വഴുതിവീഴാൻ എല്ലാ സാഹചര്യങ്ങളും ഇവിടെ നിലവിലുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

