ജെ.സി.ഐ സിവിൽ സർവീസ് വിദ്യാനിധി

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സിവിൽ സർവീസ് പഠനത്തിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ട സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ ജെ.സി.ഐ. സിവിൽ സർവീസ് വിദ്യാനിധി യുടെ ഉദ്ഘാടനം സെന്റ് ജോസഫ്സ് കോളേജിന് 1,33000 രൂപയുടെ ചെക്ക് നൽകി ജെ.സി.ഐ. നാഷ്ണൽ വൈസ് പ്രസിഡന്റ് സൂര്യ നാരായണ വർമ്മ നിർവ്വഹിച്ചു. സെന്റ് ജോസഫ്സ് കോളേജ്‌ അദ്ധ്യാപിക സിസ്റ്റർ. ക്ലെയർ ചെക്ക് ഏറ്റ് വാങ്ങി.

ജെ.സി.ഐ. ചാപ്റ്റർ പ്രസിഡന്റ് ഡിബിൻ അമ്പൂക്കൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സോൺ പ്രസിഡന്റ് മെജോ ജോൺസൺ, പ്രോഗ്രാം ഡയറക്ടർ നിഷിന നിസാർ, സെന്റ് ജോസഫ് സ് കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ വീണ സാനി,സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറർ സോണി സേവ്യർ, ടെൽസൺ കോട്ടോളി, നിസാർ അഷറഫ്, ലേഡി ജേസി പ്രസിഡന്റ് സീമ ഡിബിൻ,സോൺ ഡയാക്ടർ മാനേജ്മെന്റ് ബ്രിസ് മുള്ളർ എന്നിവർ പ്രസംഗിച്ചു. ടെലസ് വിവേകാനന്ദ സിവിൽ സർവ്വീസ് അക്കാഡമി റിസോഴ്സ് പേഴ്സൺ മഹേഷ് എം.ആർ.ക്ലാസെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page