കരുവന്നൂർ : കരുവന്നൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് മുഴുവൻ സീറ്റിലും സി.പി.ഐ(എം) ന് വിജയം . നേരെത്തെ രണ്ടു സീറ്റിൽ എതിരില്ലാതെ വിജയം നേടിയിരുന്നു. 3039 വോട്ട് പോൾ ചെയ്തപ്പോൾ സി.പി.ഐ(എം) ന് 2134 വോട്ട് ലഭിച്ചു. ഏറ്റവും കൂടുതൽ വോട്ട് സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം ആർ. എൽ.ശ്രീലാലിന് ലഭിച്ചു. 2134 വോട്ടാണ് ശ്രീലാൽ നേടിയത്. 684 വോട്ട് മാത്രമാണ് ബി.ജെ.പി നേടിയത്. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നില്ല.
കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച വിജയം രാഷ്ട്രീയ വിജയം കൂടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി ഇരിക്കെ പ്രത്യേകിച്ച് ഇരിങ്ങാലക്കുളം മണ്ഡലത്തിൽ ഉൾപ്പെടുന്ന കരുവന്നൂർ ബാങ്ക് വിഷയം ഏറെ ചർച്ചാവിഷയം ആകാൻ ഇരിക്കുകയാണ് ഈ ഐതിഹാസിക വിജയം എൽഡിഎഫ് നേടിയിരിക്കുന്നത്.
മുഴുവൻ സീറ്റുകളും എൽഡിഎഫ് നേടി. 11 സീറ്റുകളിലാണ് മത്സരം നടന്നത്. രണ്ടു സീറ്റിൽ നേരത്തെ സി.പി.എം. സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സി.പി.എമ്മും ബി.ജെ.പി.യുമാണുണ്ടായിരുന്നത്.
ജനറൽ വിഭാഗത്തിൽ അജിത്ത് എംആർ, അശോകൻ കുനിയത്ത്, ദാമോദരൻ നമ്പൂതിരി, ബാലൻ കെ കെ, മനോജ്, സജീവി.എസ്, സനീഷ് എസി. വനിതാ വിഭാഗത്തിൽ ശ്രീമ രാജീവ്, സാനി സിഎം, എസ് സി എസ് ടി വി വിഭാഗം രഘു പി സി, 40 വയസ്സിൽ താഴെ ജനറൽ വിഭാഗം ആർ എൽ ശ്രീലാൽ, നിക്ഷേപ വിഭാഗം പി കെ വത്സലൻ, 40 വയസ്സിൽ താഴെ (വനിത )അഡ്വ. നിതീഷ്
മാടായിക്കോണം ടി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ രാവിലെ ഒൻപതു മുതൽ മുതൽ വൈകീട്ട് മൂന്നുവരെയായിരുന്നു വോട്ടെടുപ്പ്. തുടർന്നാണ് ഫലം പ്രഖ്യാപിച്ചത്. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബാങ്കിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്.
ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. മൊത്തമുള്ള 15,000 അംഗങ്ങളിൽ ബഹുഭൂരിപക്ഷവും സി.പി.എം. അനുഭാവികളാണ്. എന്നാൽ, 2016-ൽ നടന്ന അവസാന തിരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്തത്. ഇത്തവണ മൂവായിരത്തോളം പേർ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

