ഇരിങ്ങാലക്കുട : ബ്രിട്ടിഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളി എം.പി. സോജൻ ജോസഫിന് ജെ.സി.ഐ. ഇരിങ്ങാലക്കുട സ്വീകരണം നൽകി. കോട്ടയം സ്വദേശിയായ സോജൻ ജോസഫ് ഇരിങ്ങാലക്കുടയുടെ മരുമകൻ കൂടിയാണ്.
ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ പോൾ പൊന്നാടയണിയിച്ച് മെമെന്റോ നൽകി ആദരിച്ചു ജെ.സി.ഐ. മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, ഡോ. സിജോ വർഗീസ് പട്ടത്ത് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ 25 വർഷങ്ങളായി യു.കെ.യിൽ താമസമാക്കിയ സോജൻ പൊതു രംഗത്തും ജീവകാരുണ്യ മേഖലകളിലും സജീവമായി വ്യക്തിമുദ്ര പതിപ്പിച്ചു. 27 വർഷങ്ങളായി എം പി യായിരുന്ന വ്യക്തിയെ പരാജയപ്പെടുത്തിയാണ് സോജൻ ജോസഫ് തെരത്തെടുക്കപ്പെട്ടത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com