ഇരിങ്ങാലക്കുട : ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങൾ മുതലെടുത്ത് വിമാന കമ്പനികൾ അമിത ചാർജ്ജ് ഈടാക്കുന്നതിനെതിരെ വിമാന കമ്പനികളെ കേന്ദ്ര സർക്കാർ ഇടപ്പെട്ട് നിയന്ത്രിക്കണമെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം ഇരിങ്ങാലക്കുട രൂപതാ മൈഗ്രന്റ്റ് മിഷൻ പ്രസിഡൻ്റ് ഷാജു വാലപ്പൻ്റെ നേതൃത്വത്തിൽ കേന്ദ്ര സ്റ്റീൽ ആന്റ് ഹെവി ഇൻസ്റ്റെസ്ട്രി മന്ത്രി ഭൂപതി രാജു ശ്രീനിവാസവർമ്മക്ക് നല്‌കി.
ഇന്ന് ഗൾഫ് മേഖലയിൽ ഉപജീവനത്തിനായി തൊഴിൽതേടിയും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായ് ഗൾഫ് മേഖലയിലേക്ക് പോകുവാനും അവിടെനിന്ന് വരുവാനും അമിത ടിക്കറ്റ് ചാർജ്ജ് വർദ്ധനമൂലം ബുദ്ധിമുട്ട് അനുഭവി ക്കുകയാണ് പ്രവാസികൾ. പല വ്യക്തികളുടെ വിസയുടെ കാലവധി തീരുക യും തിരിച്ച് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാം ചെയ്യുന്നുണ്ട് അതിനാൽ ഈ മേഖലയിലെക്കേ് കൂടുതൽ വിമാനസർവ്വീസുകൾ ഏർപ്പെടുത്തുവാൻ ആവശ്യപ്പെട്ടു.
നിവേദനം സമ്മർപ്പിക്കാൻ രൂപതാ ഭാരവാഹികലായ ജോസ് മാമ്പിള്ളി, ലാജിൻ പോൾ, കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായ വിപിൻ പാറമേക്കാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു. വേണ്ട നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പു നൽകി.
Migrants Mission Irinjalakuda Diocese urges airlines to regulate overcharging
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


