ഇരിങ്ങാലക്കുട : എസ് എൻ ഹയർ സെക്കൻഡറി സ്കൂളിലെ മാത്തമാറ്റിക്സ് ലാബിലേക്ക് എം.എൽ.എ യും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദുവിൻ്റെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. പ്രത്യേക വികസന നിധിയിൽ നിന്നും 3 ലക്ഷം രൂപയാണ് ലാപ്ടോപ്പുകൾ വാങ്ങുന്നതിനായ് അനുവദിച്ചിരുന്നത്.
എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി അദ്ധ്യക്ഷത വഹിച്ചു, കറസ്പോണ്ടൻ്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ, എസ്.ഡി.എഫ് നിർവ്വഹണ ഉദ്യോഗസ്ഥൻ ഡോ എ.വി രാജേഷ്, റിട്ട. പ്രിൻസിപ്പാൾ കെ.സി ബിന്ദു, പി.വി കവിത, പി.എം അജിത, പി.എസ് ബിജുന, പി.ടി.എ പ്രസിഡൻ്റ് എ.സി കുമാരൻ എന്നിവർ സംസാരിച്ചു.

എസ്.എൻ ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാർ ഡോ സി.കെ രവി സ്വാഗതവും പ്രിൻസിപ്പൽ കെ.സി അജിത നന്ദിയും പറഞ്ഞു. കഴിഞ്ഞ വർഷത്തെ സ്കൂൾ മാഗസിൻ്റെ പ്രകാശന കർമ്മം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി നിർവ്വഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

