ഒറ്റപ്പാലം കോൺഗ്രസ് സമ്മേളന സ്മരണകളിൽ പതിയാശ്ശേരി മാങ്ങാംപറമ്പ് സംഗമം

കൊടുങ്ങല്ലൂർ : ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഏറെ ശ്രദ്ധേയമായിരുന്ന ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിൽ 1920ൽ പടിഞ്ഞാറെ വെമ്പല്ലൂർ വില്ലേജ് അംശം അധികാരി ആയിരിക്കവേ പങ്കെടുത്ത് ത്യഗോജ്ജലമായി ജോലി നഷ്ടപ്പെടുത്തിയ തങ്ങളുടെ വല്ലിപ്പ പതിയാശ്ശേരി അഹമ്മദുണ്ണി അധികാരിയെ അനുസ്മരിച്ച് പരേതന്റെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പേരമക്കളും അനന്തരവരും ഉൾപ്പെട്ട പതിയാശ്ശേരി മാങ്ങാംപറമ്പത്ത് കസിൻസ് മീറ്റ് കൊടുങ്ങല്ലൂർ ജെ ജെ കാസിലിൽ നടന്നു.

ഇത്തരത്തിലുള്ള പ്രഗൽഭ വ്യക്തിത്വങ്ങളെ പ്രാദേശിക ചരിത്രത്തിൽ ഉൾപ്പെടുത്തി തുടർ മൂല്യനിർണയ പ്രക്രിയയിൽ ഭാഗവാക്ക് ആക്കണമെന്ന് കസിൻസ് മീറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. ദേശീയ അധ്യാപക അവാർഡ് ജേതാവ് പി എ സീതി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് ഡോക്ടർ പി എം മുഹമ്മദ് നിസാർ (മുഹമ്മദുണ്ണി ഡോക്ടർ) ഉദ്ഘാടനം ചെയ്തു.

കേരള ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുൻ അംഗവും സംസ്ഥാന സർക്കാറിന്റെ ഫിസിക്കലി ഹാൻഡികാപ്പ്ഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ. അബ്ദുള്ള സോണ മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂരിലെ പ്രമുഖ ഡോക്ടർ പി കെ നാസർ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും ചീഫ് കോഡിനേറ്റർ ഫൗസിയ അഷ്റഫ് ആമുഖഭാഷണവും നിർവഹിച്ചു.

പടിഞ്ഞാറെ വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ റീന മുഹമ്മദ് സക്കീർ, കൃഷിവകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ സെക്കീന അബ്ദുൽ റഷീദ്, പി എം നഹദ, കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻ അണ്ടര്‍ സെക്രട്ടറി സി എ അബ്ദുൽ റഷീദ്,കെ എസ് മുഹമ്മദ് ശരീഫ്( കാട്ടകത്ത്),റംല മുഹിയുദ്ദീൻ, ഫൗസിയ അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന തല കസിൻസ് മീറ്റ് സമർത്ഥമായി സംഘടിപ്പിച്ച ചീഫ് കോഡിനേറ്റർ ഫൗസിയ അഷ്റഫിനെ കസിൻസ് മീറ്റിനു വേണ്ടി പി എ ഷമീം,പി എ സജിത എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. എസ് എ അബ്ദുൽ ഷുക്കൂർ, പാരിലകത്തൂട്ട് സിദ്ദീഖ് എന്നിവർ മെമന്റോ നൽകി. 2004ൽ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘാടക സമിതിക്ക് വേണ്ടി കോമ്പയറിങ് / ആങ്കറിംഗ് നടത്തിയ പി എം നഹദയെ അന്നത്തെ സ്വീകരണ കമ്മിറ്റി കൺവീനർ പി എ സീതി മാസ്റ്റർ ആദരിച്ചു

കസിൻസ് മീറ്റിലെ സീനിയർ കുടുംബാംഗം മറിയുമ്മ ഷംസുദ്ദീനെ ഏറ്റവും ജൂനിയർ അംഗമായ പി എം സ്മിത(സുമി) പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബാംഗങ്ങളിൽ മികവ് പുലർത്തിയവരെ കാട്ടകത്ത് കെ എസ് മൊയ്തീൻ, ഡോക്ടർ ഇസ്മായിൽ അഹമ്മദ് റോജ, ഡോക്ടർ സമീർ എന്നിവർ ചേർന്ന് ആദരിച്ചു. നാജി അബ്ദുറഹ്മാന്റെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. കൊടുങ്ങല്ലൂരിലെ പ്രമുഖ നേത്ര ശസ്ത്രക്രിയ വിദഗ്ധ ഡോക്ടർ പി എം ഫെരിയലിന്റെ നേതൃത്വത്തിൽ ഗാനാലാപനം ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page