ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടന സുരക്ഷ ഒരുക്കങ്ങൾ പരിശോധിക്കനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് കൂടൽമാണിക്യ ക്ഷേത്ര പരിസരത്തെത്തി. പാർക്കിങ് സ്ഥലത്തുനിന്ന് തീർത്ഥാടകർ കിഴക്കേ നടയിലെത്തി ക്യൂ ആരംഭിക്കുന്നതിനായി നിർമ്മിച്ച ബാരിക്കേഡുകൾ, മറ്റ് സുരക്ഷ സംവിധാനങ്ങളും അദ്ദേഹം പരിശോധിച്ചു . ഇത്തവണ ക്ഷേത്ര പരിസരവും പാർക്കിംഗ് മുതലായ സ്ഥലങ്ങൾ എല്ലാം സുരക്ഷാ ക്യാമറകളുടെ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു പാർക്കിങ്ങിനായി ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്തി .
തീർത്ഥാടകർക്കൊപ്പം എത്തുന്ന കുട്ടികൾ ഒറ്റപ്പെട്ടു പോകാതിരിക്കാൻ അവരുടെ കയ്യിൽ സുരക്ഷാ ടാഗ് സംവിധാനം ഈ വർഷം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു, ഇതിൽ മാതാപിതാക്കളുടെ ഫോൺ നമ്പറുകൾ രേഖപ്പെടുത്തും . ജൂലായ് 17 മുതൽ ഒരു മാസ കാലത്തേയ്ക്കാണ് നാലമ്പല തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തജനങ്ങൾ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ എത്തുന്നത് .
പോലീസിന്റെ സാന്നിധ്യം ഏത് സമയത്തും ക്ഷേത്ര പരിസരത്ത് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അഗങ്ങളായ, അഡ്വ. കെ ജി ആൻഡ് അജയകുമാർ , ബിന്ദു എന്നിവർ ദേവസ്വം ഏർപ്പെടുത്തിയ ഒരുക്കങ്ങൾ അദ്ദേഹത്തിനോട് വിശദീകരിച്ചു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



