ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ 2025- 26 സ്കൂൾ ഭരണ സമിതി ഭാരവാഹികൾ ചുമതലയേറ്റു . ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സ്പെഷൽ ബ്രാഞ്ച് പി.ആർ. ബിജോയ് സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒരു നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തൊക്കെയായിരിക്കണം എന്ന് അദ്ദേഹം വ്യക്തമാക്കി.

ശാന്തിനികേതൻ അഡ്മിനിസ്ട്രേറ്റർ ടി. പി. ലീന ഭരണസമിതി അംഗങ്ങൾക്ക് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. അധികാരത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും പ്രതീകങ്ങളായ ബാഡ്ജും, സാഷേയും, സ്കൂൾ ഫ്ലാഗും ചുമതലയേറ്റ വിദ്യാർത്ഥികൾക്ക് കൈമാറി. സ്കൂൾ ചെയർമാൻ ഹെൻട്രി ജസ്റ്റിൻ്റെ നേതൃത്വത്തിൽ പരേഡും നടന്നു.
പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ സ്വാഗതം പറഞ്ഞു. എസ്.എൻ.ഇ.എസ് ചെയർമാൻ പി.കെ. പ്രസന്നൻ ആശംസകൾ നേർന്നു സംസാരിച്ചു. ജോയിന്റ് കൺവീനർ രേഷ്മ ആർ. മേനോൻ നേതൃത്വം നൽകി. കായിക വിഭാഗം മേധാവിയും പോഗ്രാം കൺവീനറുമായ പി. ശോഭ നന്ദി പ്രകാശിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

