ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ സ്റ്റുഡൻസ് കൗൺസിലർ മെമ്പേഴ്സിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ നൂറുദ്ദീൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അദ്ദേഹം കൗൺസിൽ മെമ്പേഴ്സ് ആയ കുട്ടികൾക്ക് ബാഡ്ജും സാഷ്യസ്സും നൽകി.
സ്കൂൾ ലീഡർ പ്രണവ് ടി എസ്സും മറ്റു കൗൺസിലർ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രിൻസിപ്പൽ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ അതുല്യ സുരേഷ്, കെ ജി കോഡിനേറ്റർ ആർ രശ്മി, പി.ടി.എ പ്രസിഡണ്ട് വിനോദ് മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive