പുത്തൻച്ചിറ: തെക്കുംമുറി ഹൈസ്കൂൾ പുത്തൻച്ചിറ വെള്ളൂർ പൂർവ്വ വിദ്യാർഥി സംഘടനയായ മധുരസ്പർശം 86 sslc ബാച്ച് വാർഷിക ആഘോഷവും ഈദ്, ഈസ്റ്ററ്റർ, വിഷു സംഗമവും ആഘോഷിച്ചു. വിഭവ സമൃതമായ സദ്യ, കായിക മത്സരങ്ങൾ, അംഗങ്ങളുടെ സ്കിറ്റ്, ഫ്യൂഷൻ ഡാൻസ് , നാടൻ പാട്ട് എന്നിവയോടെയായിരുന്നു ആഘോഷങ്ങൾ. റിട്ടയേഡ് അധ്യാപിക ജയന്തി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
വീശിഷ്ഠാതിഥിയായി എത്തിയത് മഴവിൽ മനോരമ ഒരുചിരി ഇരുചിരി ബമ്പർ ചിരി വിജയീ വിസ്മയ അജയ് ആയിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സർവ്വൻ എൻ സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജോയിന്റ് സെക്രട്ടറി റീജ സുനിൽ കഴിഞ്ഞ ഒരു വർഷ കാലയളവിലെ കാരുണ്യ പ്രവർത്തനങ്ങൾ, അംഗങ്ങളുടെ വെൽഫയർ, സാമൂഹ്യ പ്രവർത്തനങ്ങൾ, ആഘോഷങ്ങൾ, ആദരാവുകൾ എന്നിവ അടങ്ങുന്ന വിശദമായ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ ബിന്ദു രാമു വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. അജയ്ഘോഷ് ഒരുക്കിയ വേദിയിൽ എക്സിക്യൂട്ടീവ് വർദ്ദനൻ പുളിക്കൽ യോഗം നിയന്ത്രിച്ചു. മുഖ്യാതിഥിയായ ജയന്തി ടീച്ചറെ രക്ഷധികാരി എൻ എച്ച് മധു, സെക്രട്ടറി ഷാജി കാര്യാട് , പ്രശാന്ത്, വൈസ് പ്രസിഡന്റ് ഗോപി , സെൽവരാജ്, ദിൽഷാദ് വിനോഭ, ബിന്ദു സൽഗു എനിവർ ചേർന്ന് മോമെന്റോ നൽകിയും പൊന്നാടഅണിയിചും ആദരിച്ചു.
എസ്.എസ്.എൽ.സി വിജയികളായ അംഗങ്ങളുടെ മക്കളെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിയായി തെരെഞ്ഞെടുക്കപെട്ട മധുരസ്പർശം അംഗമായ സി എൻ പ്രദീപിനെ മൊമെന്റോ നൽകി ആദരിച്ചു.
അഡ്മിനും ഓവർസീസ് കോർഡിനേറ്ററുമായ അനിൽ അരങ്ങത്ത്, ബാബു എം പി എനിവർ ആശംസകൾ അറിയിച്ചു. 60 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ അഡ്മിൻ രജന ബാബു സ്വാഗതവും സെക്രട്ടറി ഷാജി കാര്യാട് നന്ദിയും രേഖപെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

