തൃശ്ശൂർ റൂറൽ പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ചേർന്ന് “തൂഫാൻ ഗോൾസ് – ഓരോ ഗോളും ലഹരിക്കെതിരെ” എന്ന സന്ദേശമുയർത്തി പെനാൽറ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓപ്പറേഷൻ “തൂഫാൻ” പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും സംയുക്തമായി “TOOFAN GOALS – ഓരോ ഗോളും ലഹരിക്കെതിരെ” എന്ന സന്ദേശമുയർത്തി പെനാൽറ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സാന്റിയാഗോ ക്ലബിൽ വച്ച് നടന്ന പെനാൽറ്റി ഷൂട്ടൌട്ട് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു.



സമൂഹത്തിൽ, പ്രത്യേകിച്ച് യുവജനങ്ങളിൽ, ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കായികമേഖലയിലൂടെ ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.



പെനാൽറ്റി ഷൂട്ടൌട്ടിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസിലെയും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെയും അംഗങ്ങൾ ആവേശപൂർവം പങ്കെടുത്തു. മത്സരത്തോടനുബന്ധിച്ച് ലഹരിക്കെതിരായ ബോധവത്കരണവും നടത്തി. തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിലെയും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെയും അംഗങ്ങൾ സൗഹൃദ ഫുട്ബോൾ മത്സരവും നടത്തി. 7-1 ന് പോലീസ് ടീം വിജയിച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സലീഷ് എൻ എസ്, നാർക്കോട്ടിക് സെൽ ഡി വൈ എസ് പി അബ്ദുൽ സലാം കെ, ഇരിങ്ങാലക്കുട ഡി വൈ എസ് പി സന്തോഷ് കുമാർ എം , ഡി സി ആർ ബി ഡി വൈ എസ് പി റഫീഖ് എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഇരിങ്ങാലക്കുട പ്രസ് ക്ലബ് പ്രസിഡന്റ് ഷോബി കെ പോൾ സെക്രട്ടറി അഞ്ജുമോൻ മാധ്യമപ്രവർത്തകർ, കായികപ്രേമികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page