കാറ്ററിംഗ് സ്ഥാപനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാറ്ററിംഗ് നടത്തുന്ന സ്ഥാപനങ്ങളുടെ ഒരു കൂട്ടായ്മ ഇരിങ്ങാലക്കുട സിന്ധു കൺവെൻഷൻ സെൻററിൽ വച്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനംനിർവഹിച്ചു.



കാറ്ററിംഗ് മേഖലയിൽ വലിയ കൂട്ടായ്മ ഉണ്ടാകേണ്ട ആവശ്യകത എംഎൽഎ വിവരിച്ചു. വർദ്ധിച്ചു വരുന്ന വിലക്കയറ്റം, ഒപ്പം തന്നെ കാറ്ററിംഗ് മേഖല അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് പരിഹരിക്കേണ്ടത്തിന്റെ ആവശ്യകതയും അദ്ദേഹം പറഞ്ഞു.



തൃശ്ശൂർ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ള ഒട്ടനേകം കാറ്ററിങ് യൂണിറ്റുകൾ ചടങ്ങിൽ പങ്കെടുത്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. ജില്ലയിലെ കാറ്ററിങ് കൂട്ടായ്മയുടെ പ്രസിഡൻറ് സിജോ വർഗീസ്, ജനറൽ സെക്രട്ടറി സുൽഫിക്കർ, ട്രഷറർ റഷീദ്, ചാലക്കുടി മേഖല വൈസ് പ്രസിഡൻറ് ജോർജ് ടിപി, ജോയിൻ സെക്രട്ടറി സുജയ് പടിയൂർമന എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page