ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരിക മണ്ഡലത്തിൽ കൂടിച്ചേരലിന്റെയും സമഭാവനയുടെയും പുതുചരിത്രം എഴുതിച്ചേർത്ത ‘വർണ്ണക്കുട’ സംസ്ക്കാരികോത്സവം ‘സീസൺ 3’ ഡിസംബർ 26, 27, 28, 29, 30 തീയതികളിൽ അയ്യങ്കാവ് മൈതാനിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
ഡിസംബർ 30 ന് വർണ്ണക്കുടയുടെ സമാപന ചടങ്ങിൽ ഇന്നസെൻ്റ് സ്മാരക പുരസ്കാരം ജൂറി തിരഞ്ഞെടുക്കുന്ന ഒരു ചലച്ചിത്ര താരത്തിനും, പി ജയചന്ദ്രൻ സ്മാരക പുരസ്കാരം ജൂറി തിരഞ്ഞെടുക്കുന്ന ഒരു ചലച്ചിത്ര സംഗീത സംവിധായകനും/ഗായകനും സമ്മാനിക്കും.
ഡിസംബർ 26 ന് വൈകീട്ട് 5.30 ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേളയോടെ വർണ്ണകുടക്ക് തുടക്കമാകും ഉദ്ഘാടന ചടങ്ങിനുശേഷം കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എൻ്റെ കേരളം നൃത്തശില്പം തുടർന്ന് ഇന്ദുലേഖ ജയരാജ് വാര്യരുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത പരിപാടി എന്നിവ നടക്കും.
27 ന് വൈകീട്ട് 5 .30 ന് പ്രാദേശിക പരിപാടികളോടെ ആരംഭിക്കുന്ന വേദിയിൽ 7 മണി മുതൽ ര-ഗ-സ ബാൻ്റ്, 8.30 ന് പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്ത് അവതരിപ്പിക്കുന്ന നൃത്തപരിപാടി എന്നിവ അരങ്ങേറും,
28 വൈകീട്ട് പ്രാദേശിക പരിപാടികളോടെ ആരംഭിക്കുന്ന വേദിയിൽ 7.30 ന് മന്ത്രി ഡോ.ആർ ബിന്ദു അവതരിപ്പിക്കുന്ന കഥകളി തുടർന്ന് പ്രശസ്ത പിന്നണി ഗായിക പുഷ്പവതിയുടെ നേതൃത്വത്തിൽ സംഗീത പരിപാടി എന്നിവ നടക്കും. 29 ന് വൈകീട്ട് 5.30 ന് പ്രാദേശിക പരിപാടി തുടർന്ന് ബംഗാളി കലാരൂപമായ പുരുളിയ ചാവ് അരങ്ങേറും രാത്രി 8. 30 ന് പ്രശസ്ത ഗസൽ ഗായകൻ ഷബാസ് അമൻ ഗസൽ സന്ധ്യ അവതരിപ്പിക്കും.
30 ന് വൈകീട്ട് 5.30 ന് പ്രാദേശിക പരിപാടിയും തുടർന്ന് മണിപ്പൂരി ഡാൻസും നടക്കും വൈകീട്ട് 7 മണിക്ക് സമാപന സമ്മേളനവും തുടർന്ന് താമരശ്ശേരി ചുരം ബാൻ്റ് അവതരിപ്പിക്കുന്ന സംഗീതനിശയും വർണ്ണക്കുടയുടെ വേദിയെ വർണ്ണാഭമാക്കും ഉദ്ഘാടന ചടങ്ങിലും സമാപന ചടങ്ങിലും രാഷ്ട്രീയ കലാ സാംസ്കാരിക ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ മന്ത്രി ഡോ. ആർ ബിന്ദു, ജനറൽ കൺവീനർ ജോസ് ചിറ്റിലപ്പിള്ളി, സംഘാടകസമിതി വൈസ് ചെയർമാൻ പ്രദീപ് മേനോൻ, പ്രോഗ്രാം കോ – ഓഡിനേറ്റർ അഡ്വ. പി മണികണ്ഠൻ, സംഘാടക സമിതി ജോ- കൺവീനർമാരായ പി കെ ഭരതൻ മാസ്റ്റർ, എൻ കെ ഉദയ പ്രകാശ്, കെ ആർ വിജയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

