നിറഞ്ഞ സദസ്സിൽ ” ബിയോണ്ട് ഹേട്രഡ് ആൻ്റ് പവർ , വീ കീപ്പ് സിങ്ങിങ്ങ് ‘; ലിംഗപരമായ ബന്ധങ്ങളെ ആവിഷ്ക്കരിക്കുന്നതിൽ സമൂഹത്തിൻ്റേത് ഇപ്പോഴും യാഥാസ്ഥിക നിലപാടെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട : അഭിനന്ദനങ്ങൾ എറ്റ് വാങ്ങി രാംദാസ് കടവല്ലൂരിൻ്റെ ഡോക്യുമെൻ്ററിയായ ‘ ബിയോണ്ട് ഹേട്രഡ് ആൻ്റ് പവർ, വീ കീപ്പ് സിങ്ങിങ്ങ് ‘ . രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും നേരെ നടന്ന അതിക്രമങ്ങങ്ങളിലൂടെയും നീതിക്ക് വേണ്ടി സമരങ്ങളിലൂടെയുമാണ് ഒന്നര മണിക്കൂർ ഉള്ള ചിത്രം സഞ്ചരിക്കുന്നത്.



ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ മാസ് മൂവിസിൽ നടന്ന പ്രദർശനത്തിന് ശേഷം നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സംവിധായകനെ ആദരിച്ചു. ഒട്ടേറെ പുരോഗമനപരമായ മുദ്രാവാക്യങ്ങൾ മുഴങ്ങിയ സംസ്ഥാനമാണ് കേരളമെങ്കിലും ലിംഗപരമായ ബന്ധങ്ങളെ ആവിഷ്ക്കരിക്കുന്നതിൽ യാഥാസ്ഥിതികമായ നിലപാടാണ് സമൂഹം ഇപ്പോഴും തുടരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി ലിംഗ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരവധി സമരങ്ങൾക്കും കേരളം വേദിയായിട്ടുണ്ട്.രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡർ നയത്തിന് രൂപം നൽകിയത് കേരളമാണെന്നും മന്ത്രി പറഞ്ഞു.



ഡോക്യുമെൻ്ററിയുടെ ക്യാമറാമാൻ പ്രതാപ് ജോസഫ്, തിരക്കഥാകൃത്ത് പി എസ് റഫീഖ്, സംവിധായകരായ പ്രേംലാൽ , പ്രശാന്ത് ഈഴവൻ, നാടക സംവിധായകൻ ഡോ സാംകുട്ടി പട്ടങ്കരി ,നടൻ കുമാർദാസ് , ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ , ഡയറ്റ് ലക്ചറർ എം ആർ സനോജ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page