അമ്മയ്ക്ക് ഒരു മരം പദ്ധതിയുടെ ഭാഗമായി യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

ആളൂർ : അമ്മയ്ക്ക് ഒരു മരം പദ്ധതിയുടെ ഭാഗമായി യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ വിതരണം ചെയ്തു. ആളൂർ മണ്ഡലത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് യുവമോർച്ച പദ്ധതിയുടെ ഭാഗമായി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഞ്ജിത സുധി ബിജെപി മണ്ഡലം പ്രസിഡന്റ് സുബീഷ് പി എസ് ന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു.

അമ്മയുടെ പേരിൽ ഒരു മരം” എന്ന ക്യാമ്പയിന്റെ ഭാഗമായി അമ്മയെ ആദരിച്ചുകൊണ്ട് പരിസ്ഥിദിനത്തിൽ വൃക്ഷതൈകൾ നടാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

ആളൂർ മണ്ഡലത്തിൽ നൂറോളം വൃക്ഷത്തൈകൾ ആണ് വിതരണം നടത്തിയത് . യുവമോർച്ച ജില്ലാ ഭാരവാഹി ജിനു ഗിരിജൻ, മണ്ഡലം ഭാരവാഹികളായ അഖിൽ ടി പി. നിമിഷ വിനോദ്. ഷിമ്മി വിനോദ്. സംഗീത കെ എസ്. ശരത് എ.എസ്.പഞ്ചായത്ത് ഭാരവാഹികളായ വിഷ്ണു ലാൽ. ശ്രീമോൻ. ഉണ്ണിമായ. വിഷ്ണു. ധീരജ്. എന്നിവർ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page