ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂളിൽ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് സ്കൂളിൽ 78-ാമത് സ്വാതന്ത്ര്യദിനം ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, സ്ക്കൂൾ എന്നീ മൂന്ന് വിഭാഗവും ചേർന്ന് സമുചിതമായി ആഘോഷിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മുരളി എം. കെ പതാക ഉയർത്തി. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, സ്കൂൾ പ്രധാന അധ്യാപിക ലത ടി കെ , പി ടി എ പ്രസിഡൻ്റ് ബിനോയ് വി. ആർ, വൈസ് പ്രസിഡൻ്റ് മനോജ് കുമാർ, എസ് എം സി ചെയർമാൻ അഹമ്മദ് ഫസലുള്ള എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനം, ഫ്ലാഷ് മോബ് എന്നിവ അരങ്ങേറി. മധുരപലഹാര വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. ഹയർ സെക്കണ്ടറി എൻഎസ് എസ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി എൻഎസ് എസ്, സ്കൂൾ എസ് എസ് എസ് വോളൻ്റിയേഴ്സും അദ്ധ്യാപകരും നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page