പി.ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനൊന്നാമത് ജനറൽ ബോഡിയോഗം ചേർന്നു – പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : പി.ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനൊന്നാമത് ജനറൽ ബോഡിയോഗം ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ നടന്നു. ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷനായ യോഗം എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ടി എൽ ജോർജ് റിപ്പോർട്ടും ട്രഷറർ കെ സി പ്രേമരാജൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സെക്രട്ടറി ബൈലോ ഭേദഗതി അവതരിപ്പിച്ചു. കോർഡിനേറ്റർ യു പ്രദീപ് മേനോൻ സ്വാഗതവും വൈസ് പ്രസിഡണ്ട് അജിത് കുമാർ നന്ദിയും രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി പ്രസിഡൻറ് ഉല്ലാസ് കളക്കാട്ട്, സെക്രട്ടറി ടി എൽ ജോർജ്, ട്രഷറർ കെ സി പ്രേമരാജൻ, കോർഡിനേറ്റർ യു പ്രദീപ് മേനോൻ എന്നിവരെയും തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page