ഇരിങ്ങാലക്കുട : മനുഷ്യത്വത്തിൻ്റെ ഗാഥകളെഴുതിയ വിശ്വ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് എഴുത്തുകാരനായ ഡോ.എൻ.ആർ.ഗ്രാമ പ്രകാശ് അഭിപ്രായപ്പെട്ടു’. നവോത്ഥാന ഗന്ധമുൾക്കൊണ്ടു വളർന്ന ബഷീർ ഒരു സമുദായത്തിൻ്റെയോ മതത്തിൻ്റെയോ കഥയല്ല മനുഷ്യരാണ് കഥയാണ് എഴുതിയതു. അവരെല്ലാം നവോത്ഥാനത്തിൻ്റെ പ്രതീകങ്ങളായിരുന്നു. വെളിച്ചത്തിനെന്തിനു വെളിച്ചം എന്നു പറയാൻ അത്തരം കഥാപാത്രങ്ങൾക്കെ കഴിയൂവെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ ബഷീർ നോവൽ ബാല്യകാലസഖിയുടെ എൺപതാം വാർഷികാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ബിആർസി ഡയറക്ടർ കെ.ആർ. സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷഹൻഷ.പി.ആർ. ബഷീർ പ്രഭാഷണം നിർവ്വഹിച്ചു.
ഖാദർ പട്ടേപ്പാടം ആശംസകളർപ്പിച്ചു. ഇതിനോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരം ഡോ. ബീന.കെ.ആർ നയിച്ചു. വൈഗ .സി.വി ഒന്നാം സമ്മാനവും എട്ടാം ക്ലാസ്സുകാരി ഐദ.എം എ രണ്ടാം സമ്മാനവും ജൂവലിൻ മരിയ മൂന്നാം സമ്മാനവും നേടി നേടി. കുട്ടികൾക്ക് ഖാദർ പട്ടേപ്പാടം സമ്മാനദാനം നിർവ്വഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com