വിട പറഞ്ഞത് ബഹുമുഖ വ്യക്തിത്വം : ഭരതൻ കണ്ടേങ്കാട്ടിലിന്റെ വിയോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദു അനുശോചിച്ചു

ഇരിങ്ങാലക്കുട : കണ്ടേങ്കാട്ടിൽ ഭരതൻ്റെ വിയോഗം സങ്കടകരമാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാമൂഹ്യ പ്രവർത്തനങ്ങളിലും കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലും ഒരുപോലെ നിറഞ്ഞുനിന്ന ഭരതൻ, അച്ഛൻ്റെ വത്സലശിഷ്യനും എൻ്റെ പ്രിയമിത്രവുമായിരുന്നു – മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

കൂടൽമാണിക്യം ദേവസ്വം ബോർഡ് മുൻ ഭരണസമിതി അംഗം, പോത്താനി കിഴക്കേപാടം നെല്ലുൽപാദക സമൂഹം ഭരണസമിതി അംഗം, ഇരിങ്ങാലക്കുട എസ് എൻ ക്ലബ് സെക്രട്ടറി, കേരള പ്രവാസി സംഘം നേതാവ് എന്നിങ്ങനെ ബഹുമുഖമായിരുന്നു എടതിരിഞ്ഞിയിലെ സിപിഐഎം ബ്രാഞ്ചംഗം കൂടിയായ ഭരതൻ്റെ കർമ്മമേഖലകൾ. യുഎഇയിൽ ബ്രിട്ടീഷ് പെട്രോളിയത്തിലായിരുന്നു കാൽ നൂറ്റാണ്ടുകാലം ജോലി.

ഭാര്യ ഉഷയുടെയും മക്കളുടെയും മറ്റു സഖാക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page