കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ- ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സി.പി.ഐ സായാഹ്ന ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ- ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സി.പി.ഐ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ടൌൺ ഹാളിനു സമീപമുള്ള അയ്യങ്കാളി സ്‌ക്വയറിൽ നടന്ന സായാഹ്ന ധർണ്ണ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു.

സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. ബി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗം അനിത രാധാകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.സി ബിജു, കെ.കെ ശിവൻ, എ.ജെ ബേബി എന്നിവർ സംസാരിച്ചു.

മണ്ഡലം അസി സെക്രട്ടറി എൻ.കെ ഉദയപ്രകാശ് സ്വാഗതവും സി പി ഐ ടൗൺ ലോക്കൽ സെക്രട്ടറി കെ എസ് പ്രസാദ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page