ഇരിങ്ങാലക്കുട : ഉപജില്ലാതല ചരിത്രാന്വേഷണ യാത്ര യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത്, നഗരസഭാ തലത്തിൽ ഒന്നു രണ്ടും സ്ഥാനം ലഭിച്ച സ്കൂൾ ടീമുകളാണ് ഉപജില്ലാ തലത്തിൽ മത്സരിക്കുന്നത്.
നഗരസഭാ വൈസ് ചെയർമാൻ ടി.വി ചാർളിയുടെ അധ്യക്ഷതയിൽ ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ സുജ സഞ്ജീവ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എ.ഇ.ഒ. ഡോ എം.സി. നിഷ , ബ്ലോക്ക് പ്രോജക്ട് ഓഫീസർ കെ. ആർ സത്യപാലൻ , ഗേൾസ് സ്കൂൾ പ്രധാന അധ്യാപിക പി.ആർ ഉഷ, ഉപജില്ലാ കോ- ഓർഡിനേറ്റർ ഒ.എസ്. ശ്രീജിത്ത്, പി.ആർ ലേഖ , എന്നിവർ സംസാരിച്ചു.