ഭാരതിയർ ഗവേഷണം നടത്തിയത് പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് – ഡോ. കെ ശിവ പ്രസാദ്

കല്ലേറ്റുംകര : പാശ്ചാത്യർ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഗവേഷണങ്ങൾ നടത്തിയിരുന്നതെങ്കിൽ നമ്മുടെ പൂർവ്വികർ പഞ്ചേന്ദ്രിയങ്ങളും അന്തക്കരണവുമാണ് ഗവേഷണങ്ങൾക്ക് ഉപയോഗിച്ചതെന്ന് എ പി ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ് അഭിപ്രായപ്പെട്ടു. ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് വിശ്വപ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായിരുന്ന സംഗമഗ്രാമ മാധവ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.



കല്ലേറ്റുംകര ഇരിങ്ങാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്തുള്ള നിരീക്ഷണ ശിലയിൽ കിടന്ന് വാനനിരീക്ഷണം നടത്തി ഗ്രഹനില മനസ്സിലാക്കിയ സംഗമഗ്രാമ മാധവനും ശ്രീനിവാസ രാമാനുജനുമെല്ലാം അതിനുദാഹരണമാണ്. ഗർഭാശയത്തിലെ ഭ്രൂണത്തിൻ്റെ വളർച്ചയുടെ ഒരോ ഘട്ടങ്ങളും നൂറ്റാണ്ടുകൾക്ക് മുന്നേ എഴുതപ്പെട്ട രാമയണം പോലുള്ള ഇതിഹാസങ്ങളിൽ വിവരിക്കാൻ സാധിച്ചത് അന്തക്കരണത്തിലൂടെ ജ്ഞാനത്തെ സമ്പാദിക്കാൻ സാധിച്ചതിനാലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധവഗണിത കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രാങ്കണത്തിൽ നടന്ന മാധവ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



കേന്ദ്ര സംസ്കൃത സർവ്വകലാശാല ക്യാംപസ് ഡയറക്ടർ പ്രൊഫ കെ കെ ഷൈൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വികാസ കേന്ദ്രം അദ്ധ്യക്ഷൻ ഡോ. എൻ സി ഇന്ദുചൂഡൻ , പ്രൊഫ സി ജി നന്ദകുമാർ , വിദ്യാഭ്യാസ വികാസ കേന്ദ്രം സെക്രട്ടറി ബി കെ പ്രിയേഷ്കുമാർ, മാധവഗണിത പരിഷത്ത് പ്രസിഡൻ്റ് പി സി സുഭാഷ് എന്നിവർ പ്രസംഗിച്ചു. മാധവഗണിത കേന്ദ്രം കോ- ഓഡിനേറ്റർ പ്രൊഫ. പി.എം മാലിനി സ്വാഗതവും ജോ. കോഡിനേറ്റർ ഡോ. ജെനി റാഫേൽ നന്ദിയും രേഖപ്പെട്ടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page