പ്രതാപ് സിംഗ് എഴുതിയ “പ്രഭാതങ്ങൾ ജാഗ്രതൈ” കഥാസമാഹാരം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതാപ് സിംഗ് എഴുതിയ “പ്രഭാതങ്ങൾ ജാഗ്രതൈ” എന്ന കഥാസമാഹാരം പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം .പി സുരേന്ദ്രൻ മുൻ നഗരസഭാധ്യക്ഷ സോണിയ ഗിരിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ അരുൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു. കഥാകൃത്ത് പി.കെ .ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കാട്ടൂർ രാമചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. സംസ്കാരസാഹിതി ജില്ലാ കമ്മിറ്റി മെമ്പർ എസി സുരേഷ്, പ്രൊഫ സാവിത്രി ലക്ഷ്മണൻ, ബാലകൃഷ്ണൻ അഞ്ചത്ത്, രാധാകൃഷ്ണൻ വെട്ടത്ത്, പി .എൻ . സുനിൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page