കരൂപ്പടന്ന : ജനപങ്കാളിത്തത്തോടെ കരൂപ്പടന്ന ഗ്രാമീണ വായനശാല സ്വന്തമാക്കിയ ഭൂമിയിൽ എം.എൽ.എ വി.ആർ സുനിൽ കുമാർ SDF ഫണ്ടിൽ നിന്നും അനുവദിച്ച 28 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്. സുധ ദിലീപ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷീലാ അജയഘോഷ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ബി ബിനോയ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസ്ന റിജാസ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവൻ, വാർഡ് അംഗങ്ങളായ കെ എ സദക്കത്തുളള, നസീമ നാസർ, ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എം കെ മോഹനൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വായനശാല പ്രസിഡന്റ് എ കെ മജീദ് സ്വാഗതവും സെക്രട്ടറി പി കെ അബ്ദുൾ മനാഫ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive