“നേരിന്റെ വെളിച്ചവുമായി ചിരന്തന തെരുവിലേക്ക്” എസ്.എൻ.ടി.ടി.ഐ അധ്യാപക വിദ്യാർത്ഥികളുടെ 15 ദിവസത്തെ സമൂഹസമ്പർക്ക ക്യാമ്പ് അവസാനിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ.ടി.ടി.ഐ D. El. Ed അധ്യാപക വിദ്യാർത്ഥികൾ പാഠ്യപദ്ധതിയുടെ ഭാഗമായി നടന്നു വന്ന 15 ദിവസത്തെ സമൂഹസമ്പർക്ക ക്യാമ്പ് അവസാനിച്ചു. വ്യത്യസ്ത പ്രവർത്തനങ്ങളും, ശിൽപ്പശാലകളും ‘ചിരന്തന’ എന്ന ക്യാമ്പിന്റെ സവിശേഷതയാണ്.



ലഹരി പിടിമുറുക്കുന്ന ഇന്നത്തെ കേരളത്തിന്റെ ദയനീയ അവസ്ഥയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സമൂഹത്തിന് ഒരു ബോധവൽക്കരണം എന്ന നിലയിൽ വിദ്യാർത്ഥികൾ തന്നെ എഴുതി തയ്യാറാക്കിയ ‘നേരിന്റെ വെളിച്ചം’ എന്ന തെരുവുനാടകം ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ ചെയർപേഴ്സൺ മേരിക്കുട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും, വാർഡ് കൗൺസിലർ ഷിജോ യോഹന്നാൻ അധ്യാപക വിദ്യാർത്ഥികൾക്ക് ആശംസ അറിയിക്കുകയും ചെയ്തു. മറ്റു മൂന്നിടങ്ങളിൽ കൂടി അവതരണങ്ങൾ നടന്നു.



എസ്.എൻ.ടി.ടി.ഐ പി.ടി.എ പ്രസിഡണ്ട് ഷിജോ തറയിൽ, എസ്.എൻ.എൽ.പി പ്രധാന അധ്യാപിക ബിജുന ടീച്ചർ, എസ്.എൻ.ടി.ടി.ഐ പ്രിൻസിപ്പൽ കവിത ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page