ഗസലുകളും മെലഡികളുമായി രാസ ലഹരിക്കെതിരെ എൻ.എസ്.എസ് പൂർവ്വ വിദ്യാർത്ഥി സംഘടന നോവ സംഘടിപ്പിച്ച പാട്ടുരാവ് ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : രാസലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ നാഷണൽ സർവീസ് സ്കീം പൂർവ്വ വിദ്യാർത്ഥി സംഘടനയായ നോവ കോളേജിൽ പുതിയതായി പണികഴിപ്പിച്ച ആംഫി തീയേറ്ററിൽ സംഘടിപ്പിച്ച പാട്ടുരാവ് ശ്രദ്ധേയമായി. പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ് ഗാനം ആലപിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ കലാലയങ്ങളിൽ നിന്നും വർഷംതോറും സാമൂഹിക സേവന പ്രതിബദ്ധതയുമായി പുറത്തിറങ്ങുന്ന ലക്ഷക്കണക്കിന് എൻഎസ്എസ് വോളണ്ടിയർമാരുടെ പൂർവ വിദ്യാർത്ഥി സംഘടന സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ചത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ്. 20 വർഷം മുമ്പ് ആരംഭിച്ച നോവ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പാട്ടുരാവിൽ ഇരുപതോളം എൻഎസ്എസ് പൂർവ്വ വിദ്യാർത്ഥി വോളണ്ടിയർമാരായ ഗായകർ ഗസലുകളും മെലഡികളും ആലപിച്ചു.



യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രിൻസിപ്പൽ പ്രസംഗത്തിന് പകരം ഈശ്വരനെ ത്തേടി ഞാനലഞ്ഞു എന്ന പ്രശസ്തമായ പാട്ടുപാടിക്കൊണ്ടാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. മാനേജർ ഫാദർ ജോയ് പീനിക്കപ്പറമ്പിൽ പരിശുദ്ധാത്മാവേ എന്ന ഗാനം ആലപിച്ചപ്പോൾ പ്രയോർ ഫാ. ജോൺ പാലിയേക്കര അല്ലിയാമ്പൽക്കടവിൽ അന്നരയ്ക്കു വെള്ളം എന്ന ഗാനമാലപിച്ച് പാട്ടുരാവിന് മിഴിവേകി.

നോവ ഭാരവാഹിയായ അഭി തുമ്പൂർ രചിച്ച പണ്ടത്തെ നാരങ്ങാ മിഠായി നുണയുമ്പോൾ എന്ന കവിതാ സമാഹാരം മാനേജർ ഫാ. ജോയി പീനിക്കപ്പറമ്പിലും നോവ രക്ഷാധികാരി പ്രൊഫ കെ.ജെ. ജോസഫും ചേർന്ന് പ്രകാശനം ചെയ്തു.



വോയിസ് ഓഫ് ദ വേൾഡ് മലയാളി കൗൺസിലിൻ്റെ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ നോവ രക്ഷാധികാരി ഡോ.സെബാസ്റ്റ്യൻ ജോസഫ്, മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള ജില്ലാതല അവാർഡ് നേടിയ വിജീഷ് ലാൽ എന്നിവരെയും ആദരിച്ചു.

നോവ ചെയർപേഴ്സൺ എ.വി. പ്രിയദർശിനി, ലാലു അയ്യപ്പൻകാവ്, പ്രൊഫ. വി.പി. ആൻ്റോ, പി.എഫ്. വിൻസെന്റ്, പ്രൊഫ. സിൻ്റോ കോങ്കോത്ത് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page