കാട്ടൂർ ഫുട്ബോൾ അക്കാദമി കളിക്കാർക്കായി ‘ഓൺ ദി സ്പോട് ക്വിസ്’ സംഘടിപ്പിച്ചു

കാട്ടൂർ : കാട്ടൂർ ഫുട്ബോൾ അക്കാദമി കളിക്കാർക്ക് കളിയോടൊപ്പം അറിവും നൽകുന്നതിനായി കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ Wizards of KFA -play with knowledge എന്നതിന്റെ തുടർച്ചയായി ചോദ്യോത്തര പരിപാടി നടത്തി.

അക്കാദമിയുടെ ഡയറക്ടർ രഘു കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. അക്കാദമിയുടെ എഡ്യൂക്കേഷൻ ഗൈഡും തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്യാമ ക്വിസ് പരിപാടിക്ക് മേൽനോട്ടം വഹിച്ചു. തുടർന്നും ഇത്തരത്തിലുള്ള on the spot quiz പ്രോഗ്രാം നടത്തുമെന്ന് അറിയിച്ചു.

അക്കാദമിയിലെ കുട്ടികൾക്കൊപ്പം മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. അക്കാദമിയിലെ പ്ലേയർ ഋഷികേശ് നന്ദി പറഞ്ഞു.

ഡയറക്ടർ രഘു കാട്ടൂരിന്റെ നേതൃത്വത്തിൽ കാട്ടൂർ ഫുട്ബോൾ അക്കാദമി പ്രവർത്തനമാരംഭിച്ചിട്ട് നാല് വർഷങ്ങൾ കഴിഞ്ഞു. മാനേജർ റിൻഷി, ടെക്നിക്കൽ ഡയറക്ടർ രാഹുൽ വി എൻ, യൂത്ത് ഡെവലപ്മെന്റ് കോച്ച് റോഷൻ ടി എം, പൊസിഷൻ സ്പെസിഫിക് ആൻഡ് ഗ്രാസ് റൂട്ട് കോച്ച് ശിവ, ഒഫീഷ്യൽസ് ആഷില്‍, ഹൃദ്യ എൻ എന്നിവർ ഉൾപ്പെട്ട പ്രൊഫഷണൽ സംഘമാണ് ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതുവരെ 47 ടൂർണമെന്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page