ഇരിങ്ങാലക്കുട : വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ മഹാദുരന്തം മൂലം ജീവനും ഭവനവും നഷ്‌ടപ്പെട്ടവരുടെ വേദനകളിലും ദുരിതങ്ങളിലും പങ്കുചേർന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവക പ്രാർത്ഥനയജ്ഞം സംഘടിപ്പിച്ചു.
അസി. വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പൻ, ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ ദിവ്യബലി, ജപമാല പ്രദക്ഷിണം, എന്നിവ നടത്തി. കത്തീഡ്രൽ അങ്കണത്തിലെ ഗ്രോട്ടോയുടെ മുൻപിൽ നടത്തിയ അനുശോചന പ്രാർത്ഥനായജ്ഞത്തിൽ കത്തീഡ്രൽ വികാരി ഫാ. ഡോ. പ്രൊഫ ലാസർ കുറ്റിക്കാടൻ ദുരന്തത്തിൽ മരിച്ചവരേയും ദുരിതമനുഭവിക്കുന്നവരേയും ഓർത്ത് പ്രാർത്ഥിച്ചുകൊണ്ട് ഇടവകയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അനുസ്മരണ സന്ദേശം നൽകി.
കൈക്കാരൻമാരായ ആൻ്റണി ജോൺ കണ്ടംകുളത്തി, ലിംസൺ ഊക്കൻ, ജോബി അക്കരക്കാരൻ, ബ്രിസ്റ്റോ വിൻസൻ്റ് എലുവത്തിങ്കൽ, കേന്ദ്രസമിതി പ്രസിഡന്റ്റ് ജോമി ചേറ്റുപുഴക്കാരൻ, കേന്ദ്രസമിതി അംഗങ്ങൾ, സംഘടനാ ഭാരവാഹികൾ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com