ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി നാലമ്പല സെപ്ഷ്യൽ സർവ്വീസ് ബസ് കൂടൽമാണിക്യം കിഴക്കേ നടയിൽ നിന്നും മന്ത്രി ഡോ: ആർ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കെ.എസ്. ആർ.ടി.സി. ഓപ്പറേറ്റിങ് സെൻറിൽ നിന്ന് രണ്ടു ബസുകൾ നാലമ്പല തീർഥാടന സർവീസ് നടത്തും. ചടങ്ങിൽ ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ മുരളി ഹരിതം, അഡ്വ കെ ജി അജയകുമാർ, അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി കെ എസ ആർ ടി സി ഉദ്യാഗസ്ഥർ ദേവസ്വം ജീവനക്കാർ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.
മുപ്പത് ദിവസവും രാവിലെ നാലിനാണ് സർവീസുകൾ ആരംഭിക്കുന്നത്. മുൻവർഷങ്ങളിൽ രാവിലെ ആറിനും 6.30-നു മായിരുന്നു സർവീസുകൾ നടത്തിയിരുന്നത്. ബസിലെത്തുന്ന ഭക്തജനങ്ങൾക്ക് ക്ഷേത്രങ്ങളിൽ ക്യൂ നിന്ന് ദർശനം നടത്തേണ്ടി വരുമെന്നതിനാലാണ് ബസ്സുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയത്. കെ.എസ്.ആർ.ടി.സി.യിൽ നാലമ്പല തീർഥാടനം ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ സിറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. ഒരാൾക്ക് 310 രൂപയാണ് ടിക്കറ്റ് നിരക്ക് .
ഒരു ബസിൽ 51 പേർ വീതം രണ്ടു ബസിലായി 102 പേർക്ക് ഒരു ദിവസം നാലമ്പല ദർശനം നടത്താനാകും. കൂടുതൽ വി വരങ്ങൾക്കും ബുക്കിങ്ങിനും രാവിലെ ഒൻപതിനും നാലിനും ഇടയിൽ 8921163326, 0480 2823990 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com