ഇരിങ്ങാലക്കുട : കലാസാംസ്കാരികരംഗത്തെ അനുചിതമായ ഇടപെടലുകൾ നിയന്ത്രിക്കാനും അപ്രഖ്യാപിത സെൻസർഷിപ്പ് വ്യവസ്ഥകൾ പിൻവലിക്കാനും ഭരണകൂടം തയ്യാറാവണമെന്ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒൻപതാമത് വാർഷികയോഗം ആവശ്യപ്പെട്ടു. ആവിഷ്ക്കാര സ്വാതന്ത്ര്യം തടസ്സപ്പെടുന്ന ലോകം നന്മയുടേതോ വളർച്ചയുടേതോ ആയിരിക്കില്ലെന്നത് ഒരു വസ്തുതയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഓർമ്മ ഹാളിൽ ചേർന്ന വാർഷിക യോഗം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവീൻ ഭഗീരഥൻ റിപ്പോർട്ടും ട്രഷറർ ടി ജി സച്ചിത്ത് കണക്കുകളും അവതരിപ്പിച്ചു. രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം ആർ സനോജ്, രാധാകൃഷ്ണൻ വെട്ടത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive