ഇരിങ്ങാലക്കുട : ഇന്നത്തെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ നാളത്തെ രാഷ്ട്ര പുരോഗതിയുടെ ഭാഗമായി തീരുകയും , അവർ മുൻ രാഷ്ടപതി ഡോ. അബ്ദുൾ കലാമിൻ്റെ ജീവിതം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോജക മണ്ഡലം മെരിറ്റ് ഡേ – 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബെന്നി ബഹന്നാൻ എം.പി.
നിയോജക മണ്ഡലം പരിധിയിലെ സ്കൂളുകളിൽ നിന്നും എസ്. എസ്.എൽ.സി , സി.ബി.എസ്.ഇ , ഐ.സി.എസ്. ഇ , പ്ലസ് ടു , വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും , നൂറ് ശതമാനം വിജയം കൈവരിച്ച സ്ഥാപനങ്ങളേയും മെമ്മൻൻ്റേയും, സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസബാഹ് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് സ്വാഗതവും , കോ- ഓർഡിനേറ്റർ സി.എസ്. അബ്ദുൾ ഹഖ് ആമുഖ പ്രസംഗവും നടത്തി. ഡി. സി. സി. ജനറൽ സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി ,കെ.കെ. ശോഭനൻ, സോണിയ ഗിരി, അഡ്വ. സതീഷ് വിമലൻ , മുൻ എം.പി. സാവിത്രി ലക്ഷമണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ സോമൻ ചിറ്റേത്ത് , ഷാറ്റോ കുരിയൻ , കൺവീനർ ടി.വി. ചാർളി , കോ- ഓർഡിനേറ്റർ എ. സി. സുരേഷ് എന്നിവർ പ്രസംഗിച്ചു. കോർപ്പറേറ്റ് ഇൻ്റർനാഷണൽ ട്രെയ്നർ ജോബി ജോണൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive