ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ല പോലിസ് ഇരിങ്ങാലക്കുട സബ് ഡിവിഷൻ & വനിത സ്റ്റേഷന്റെയും നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ആന്റി ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ വനിത വടംവലി മൽസരം തൃശൂർ റൂറൽ ജില്ല അസി. പോലിസ് സൂപ്രണ്ട് സി.എസ്. സിനോജ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.കെ. ഷാജി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ ചിന്ത ധർമ്മരാജൻ മുഖ്യാതിഥി ആയിരുന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ സി. അഞ്ജന പ്രസംഗിച്ചു.
വാശിയേറിയ ഫൈനൽ മൽസരത്തിൽ സെന്റ് ജോസഫ്സ് കോളേജിനെ തോൽപ്പിച്ച് ക്രൈസ്റ്റ് കോളേജ് വിജയിച്ചു. സമാപന സമ്മേളനം തൃശൂർ റൂറൽ ജില്ല പോലിസ് മേധാവി മുഹമ്മദ് നദീം IPS ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൾ ഡോ.സി. ബ്ലെസി മുഖ്യാതിഥി ആയിരുന്നു.
ഡി.വൈ.എസ്.പി.എം.കെ. ഷാജി, എസ്.ഐ. ഇ.യു. സൗമ്യ, വനിത എസ്.ഐ. ജിബിഷ കെ.പി. ജനമൈത്രി സമിതിയംഗം ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട സബ് ഡിവിഷൻ വനിത പോലിസ് ടീം, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, സി.ഡി.എസ് ഇരിങ്ങാലക്കുട,മാള ഹോളി ഗ്രേയ്സ് കോളേജ്, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്, ക്രൈസ്റ്റ് കോളേജ്, സെന്റ് ജോസഫ്സ് കോളേജ്, തുടങ്ങിയ ടീമുകൾ പങ്കെടുത്തു.യുവജനങ്ങൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയും കായിക മനോഭാവവും, കൂട്ടായ്മയും വളർത്തുകയാണ് ഈ ടൂർണമെന്റിന്റെ ലക്ഷ്യം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


