ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാലസംഘത്തിന്റെ നേതൃത്വത്തില്‍ അൻപതോളം കുട്ടികൾ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ സൂംബ ഡാൻസ് അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു . ഇൻസ്ട്രക്ടർ നീനാ ടി ഡി യുടെ നിർദ്ദേശാനുസരണം സുംബാ ഡാൻസിന്റെ പശ്ചാത്തല സംഗീതത്തിനൊപ്പം ബാലസംഘം കുട്ടികൾ കൃത്യതയാർന്ന ചുവടുകളോടെ സൂംബാ ഡാൻസ് അവതരിപ്പിച്ചത് ബസ്റ്റാൻഡിൽ അവതരണം കാണാൻ കൂടിയ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
സ്കൂളുകളിൽ സൂംബ നൃത്തം നടത്തുന്നതിന് എതിരായി വന്നിട്ടുള്ള യാഥാസ്ഥിതികർക്കുള്ള ഒരു മറുപടി കൂടിയാണ് ബാലസംഘം കൂട്ടുകാർ അവതരിപ്പിച്ച സൂമ്പ നൃത്തത്തിലൂടെ നൽകിയിരിക്കുന്നത് എന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
കുട്ടികൾ ഊർജ്ജനിധികളാണ്, അവരുടെ ഊർജ്ജം പോസിറ്റീവായ രീതിയിൽ വിനിയോഗിക്കുവാൻ സൂംബ നൃത്തം സഹായിക്കുന്നുണ്ട്. സ്കൂളിൽ മുൻപും വ്യായാമം ചെയ്തു പോരുന്നതാണ്, ആ വ്യായാമം സംഗീതാത്മകമായും നൃത്തത്തിന്റെ അകമ്പടിയോടുകൂടി ചെയ്യുന്നു എന്നുള്ളതാണ് സൂംബ നൃത്തത്തിന്റെ സവിശേഷത.. കൂട്ടായ ഒരു പരിപാടി എന്ന നിലയിൽ സൂംബ നൃത്തത്തിൽ ഏർപ്പെടുമ്പോൾ വലിയ കൂട്ടായ്മയും പാരസ്പര്യവും കൂട്ടികൾക്കിടയിൽ രൂപപ്പെടുന്നുണ്ട് . അതുകൊണ്ടുതന്നെ സുംബാം നൃത്തത്തെ അനുകൂലിച്ച് ബാലസംഘം അവതരിപ്പിച്ച ഈ പരിപാടി ഇന്നത്തെ സാഹചര്യത്തിൽ വളരെയേറെ പ്രാധാന്യവും പ്രസക്തിയും ഉള്ളതായി തീരുകയാണ് എന്നും പങ്കെടുത്ത എല്ലാ കുട്ടികളെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഏരിയ കൺവീനർ രാജേഷ് അശോകൻ അധ്യക്ഷത വഹിച്ചു . ഏരിയ സെക്രട്ടറി അഭിനവ് ഗിരീഷ് സ്വാഗതവും, ഏരിയ കോർഡിനേറ്റർ സരള വിക്രമൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
