നടവരമ്പ് : നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും ഊട്ടുനേർച്ചയും ആഗസ്റ്റ് 14, 15, 16 തീയതികളിൽ ആഘോഷിക്കുന്നു. ഇരിങ്ങാലക്കുട സ്പിരിച്ച്വാലിറ്റി സെൻ്റർ സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആൻ്റോ തച്ചിൽ കാർമികത്വത്തിൽ തിരുനാൾ കൊടിയേറ്റ കർമം നടന്നു
ആഗസ്റ്റ് 14-ാം തിയ്യതിയിലെ കൂടുതുറക്കൽ ശുശ്രൂഷ, പ്രദക്ഷിണം, ആഗസ്റ്റ് 15-ാം തിയ്യതിയിലെ ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, ഊട്ടുനേർച്ച എന്നിവ നടക്കുമെന്ന് വികാരി ഫാ. വർഗ്ഗീസ് ചാലിശ്ശേരി, ജനറൽ കൺവീനർ ആച്ചാണി ജോൺ സണ്ണി, കൈക്കാരന്മാരായ മാളിയേക്കൽ കുരിയപ്പൻ ജോസഫ്, പൊട്ടത്തുപറമ്പിൽ ഔസേഫ് ഡേവിഡ്, കോരേത്ത് ദേവസ്സി ബിജു എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

