ഇരിങ്ങാലക്കുട : 2024-25 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ തൃശൂർ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിലെ ശ്രദ്ധേയമായ സ്ഥാനവും കരസ്ഥമാക്കിയ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ പ്രധാനാധ്യാപകർ, അധ്യാപകർ, അനധ്യാപകർ, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് സ്റ്റാഫ് തുടങ്ങിയവരെ ആദരിക്കുന്നതിനായി ഇരിങ്ങാലക്കുട എച്ച്.എം ഫോറം ‘പ്രണതോസ്മി 2025’ സംഘടിപ്പിച്ചു. വിദ്യാഭ്യാസ ജില്ലയിലെ 84 വിദ്യാലയങ്ങളിൽ നിന്നുള്ളവർ പ്രണതോസ്മി യിൽ ആദരം സ്വീകരിച്ചു.
ചാലക്കുടി കാർമ്മൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു പരിപാടി ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈല ടി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബാലകൃഷ്ണൻ പി എം വിശിഷ്ടാതിഥിയായി.
കാർമൽ വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രചോദനാത്മക പ്രഭാഷകൻ കെ ആർ സുമേഷ് മുഖ്യപ്രഭാഷണം നടത്തി. കാർമൽ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റവ: ഫാദർ ജോസ് താണിക്കൽ സി എം ഐ ആശംസകൾ നേർന്നു.
എച്ച് എം ഫോറം കൺവീനറും, പ്രണതോസ്മി പ്രോഗ്രാം കൺവീനറും ഇരിങ്ങാലക്കുട ഗവ: ബോയ്സ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപികയുമായ ലത ടി കെ സ്വാഗതവും എച്ച് എം ഫോറം ട്രഷററും എൽ.ബി.എസ്.എം എച്ച്.എസ്.എസ് അവിട്ടത്തൂർ പ്രധാനാദ്ധ്യാപകനുമായ മേജോ പോൾ നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

