ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച മറാത്തി ചിത്രത്തിനുള്ള അവാർഡ് നേടിയ ” വാൽവി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2024 ലെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച മറാത്തി ചിത്രത്തിനുള്ള അവാർഡ് നേടിയ ” വാൽവി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 29 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയെ കാമുകിയോടൊപ്പം ചേർന്ന് കൊലപ്പെടുത്താൻ ഭർത്താവ് അനികേത് ആസൂത്രണം ചെയ്യുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് 106 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രമേയം.

മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പെടെ നാല് ദേശീയ അവാർഡുകളാണ് ചിത്രം നേടിയത്. 2024 ലെ ഫിലിംഫെയർ അവാർഡും ചിത്രം നേടിയിരുന്നു. പ്രദർശനം വൈകീട്ട് 6 ന് തൃശ്ശൂർ റോഡിൽ മൈജി ഷോറൂമിന് എതിർവശത്തുള്ള റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page