ഇരിങ്ങാലക്കുട : കലകൾ പഠിക്കാൻ പ്രായത്തിന്റെ അതിർവരമ്പുകളില്ല എന്ന് തെളിയിക്കുന്ന ഒരു കൂട്ടം ശിഷ്യർ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടം രംഗാവതരണം നടത്തി.
വിവിധ ദേശങ്ങളിലും വിവിധ വകുപ്പുകളിലും ജോലി ചെയ്യുന്നവരും വീട്ടമ്മമാരും ആണ് ഈ രംഗ കലയിലേക്ക് പ്രവേശിച്ചത്. കലാമണ്ഡലം പ്രഷീജ ഗോപിനാഥന്റെ ശിഷ്യരാണ് ഏവരും.
പലരും ഓൺലൈനായും ഓഫ്‌ലൈനുമായും ആണ് പഠിക്കുന്നത്. അവരവരുടെ ജോലി തിരക്കുകൾക്കിടയിൽ ലഭിക്കുന്ന സമയം മാറ്റിവെച്ച് തങ്ങൾക്ക് മുന്നിലുള്ള സ്വപ്നത്തെ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ മോഹിനിയാട്ടത്തെ വളരെയധികം ഗൗരവത്തോടെ കണ്ടു മനസ്സിലാക്കുകയും അതിന്റെ രംഗ പ്രക്രിയയുടെ വ്യാകരണങ്ങളും അർത്ഥതലങ്ങളും ആശയങ്ങളും ഗൗരവമായി മനസ്സിലാക്കിക്കൊണ്ടുതന്നെ അവർക്കത് വേദിയിൽ അവതരിപ്പിക്കാൻ സാധിച്ചു.
ഇന്ദു മനോജ് വാര്യർ, സൗമ്യ സതീഷ്, ഹന്ന ദീപക്, ലത ബാബുരാജ്, വിനീത പി വി, ബിന്ധ്യ ബാലകൃഷ്ണൻ കെ, ബബിത ബാബു, വാണിശ്രീ രാമനാഥൻ, ആതിര എൻ ആർ, ബിന്ദു വിജയൻ എന്നിവരുടെ അരങ്ങേറ്റമാണ് നടന്നത്.

Students of Kalamandalam Prasheeja Gopinathan performed Mohiniyattam, proving that there is no age limit to learning the arts
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

