കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം വെട്ടിക്കുഴി സ്മൈൽ വില്ലേജിലെ അന്തേവാസികളോടൊത്ത് നടത്തി. ഓണാഘോഷത്തിൻ്റെ ഉദ്ഘാടനം ചാലക്കുടി എം.എൽ. എ. സനീഷ്കുമാർ ജോസഫ് നിർവ്വഹിച്ചു.

വാർഡ് മെമ്പർ മനുപോൾ, അസി.സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷ്ണർമാരായ നൂറുൽ അമീൻ, സുധീഷ് കുമാർ ചാലക്കുടി എൽ.എ. പ്രസിഡണ്ട് അഡ്വ. ആൻ്റോ ചെറിയാൻ, ജില്ലാ ട്രെയ്നിംഗ് കമ്മീഷ്ണർ ഐഷാബി, സി.മേരി പോൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സ്മൈൽ വില്ലേജ് സ്ഥാപകൻ ഫാ.ഡോ.ആൻ്റണി പ്ലാക്കൽ ഓണസന്ദേശം നൽകി സംസാരിച്ചു ജില്ലാ ഓർഗനൈസിംഗ് കമ്മീഷ്ണർ കെ.ഡി.ജയപ്രകാശൻ 100 സ്മൈൽ വില്ലേജ് അന്തേവാസികൾക്ക് ഓണക്കോടി വിതരണം നടത്തി.

സ്മൈൽ വില്ലേജ് ഡയറക്ടർ ഫാ. ഡോ. ജോജി കാഞ്ഞൂക്കാരൻ സ്വാഗതവും ജില്ലാ സെക്രട്ടറി സൊമിനിക്ക് പാറേക്കാട്ട് നന്ദിയും പറഞ്ഞു.

സ്മൈൽ വില്ലേജ് അന്തേവാസികളും, സ്കൗട്ട്-ഗൈഡ് അംഗങ്ങളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചാലക്കുടി എൽ.എ. സെക്രട്ടറി സിംപിൾ, ജില്ലാ ട്രഷറർ ബെനക്സ് , യൂണിറ്റ് ലീഡർമാരായ ക്ലീറ്റസ്, ഡോണൽ. ഡി. സിൽവ, വിദ്യ വി ആനന്ദ്, ലിജി, ലിൻസി, ബിബിൻ, റോഷാൽ കുറ്റിക്കാട് സെൻ്റ്. സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ സ്കൗട്ട്-ഗൈഡ് വിദ്യാർത്ഥികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page