ഓൺലൈൻ ഷെയർ ട്രേഡിങ്ങിൻറ മറവിൽ ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ തട്ടിപ്പ് നടത്തിയ കേസ്സിൽ പ്രതിയെ കോയമ്പത്തൂരിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിങ്ങിൻറ മറവിൽ ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ തട്ടിപ്പ് നടത്തിയ കേസ്സിൽ പ്രതിയെ കോയമ്പത്തൂരിൽ നിന്നും പിടികൂടി. കല്ലേറ്റുംകര സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. കോയമ്പത്തൂർ, മരുതം നഗർ സ്വദേശി സഞ്ജയ്.എസ് (26) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്. ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സംഘം കോയമ്പത്തൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരൻ ട്രേഡിങ്ങ്നെ സംബന്ധിച്ച് ഗൂഗിളിൽ സർച്ച് ചെയ്ത സമയം ഉയർന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും ലിങ്കും കണ്ട് ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈൽ നമ്പറുകളിലൂടെ വിളിച്ച് പറഞ്ഞും IPO STOCK Trading ൽ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിങ് നടത്തുന്നതിന് വേണ്ടി FIVEPCL03 എന്ന അപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്യിപ്പിച്ച് IPO STOCK Trading നടത്തിച്ച് 08-01-2025 മുതൽ 14-02-2025 വരെയുള്ള കാലയളവിൽ കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും നിന്നും പല തവണകളായി ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ ഇൻവെസ്റ്റ്മെന്റ് ചെയ്യിപ്പിക്കുകയും, ഇൻവെസ്റ്റ് ചെയ്ത പണത്തിൻ്റെ ലാഭവിഹിതം പിൻവലിക്കാനായി ശ്രമിച്ചപ്പോൾ സർവീസ് ചാർജ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെടുകയും നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു പോലീസ്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്നും 21,52,000 രൂപ സ്വന്തം അക്കൌണ്ടിലേക്ക് അയച്ച് വാങ്ങി പ്രതികൾക്ക് എടുത്തുനൽകി കമ്മീഷൻ കൈപറ്റിയതിനാണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശി സഞ്ജയ്.എസ് നെ അറസ്റ്റ് ചെയ്തത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ൻറ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്ത്.പി.എസ്,സബ്ബ് ഇൻസ്പെക്ടർ ജെസ്റ്റിൻ വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർ ശ്രീയേഷ് സി എസ്സ്, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ് ടി പി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page