ബി.വി.എം ഹൈസ്കൂളിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ട്രസ്റ്റ് ആദരിച്ചു

കല്ലേറ്റുംകര : ദി കാത്ത്ലിക് എജ്യൂക്കേഷൻ ട്രസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കല്ലേറ്റുംകരയുടെ ബി.വി.എം ഹൈസ്കൂളിലെ 2025 എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് മുൻ മാനേജിംഗ് ഡയറക്ടറും ബി.വി.എം ഹൈസ്കൂൾ മുൻ അദ്ധ്യാപകനുമായിരുന്ന കെ എ ചാക്കുണ്ണി മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ആൻ്റോ കെ ദേവസ്സി അദ്ധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ അബ്ദുൽ ഹമീദ് എ , പി.ടി.എ പ്രസിഡൻ്റ് ടി എച്ച് സുധീർ എന്നിവർ അനുമോദനങ്ങൾ നേർന്ന് സംസാരിച്ചു.

ഉന്നതവിജയം കരസ്ഥമാക്കിയവരെയും 100% കൈവരിച്ച ബാച്ചിനെയും എൻ എം എം എസ് വിജയിയേയും യു എസ് എസ് വിജയികളേയും ട്രസ്റ്റ് മൊമെൻ്റോ നല്കി ആദരിച്ച ചടങ്ങിൽ നിലവിലെ ട്രസ്റ്റ് അംഗവും മുൻ മാനേജിംഗ് ഡയറക്ടറുമായിരുന്ന വൂഡ്രോ വിത്സൻ മുഴുവൻ വിഷയങ്ങളിൽ A + കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നല്കി.

ബി.വി.എം ഹൈസ്കൂൾ മാനേജർ വർഗ്ഗീസ് പന്തല്ലൂക്കാൻ സ്വാഗതവും, ട്രസ്റ്റ് ബോർഡ് അംഗം ആൻ്റോ ടി പി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page