വിദ്യാരംഗം കലാസാഹിത്യവേദി ഇരിങ്ങാലക്കുട ഉപജില്ല സർഗോത്സവം 2025 “വൈഖരി “

ഇരിങ്ങാലക്കുട : ഒക്ടോബർ 4, 6 തിയ്യതികളിലായി നടക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ഇരിങ്ങാലക്കുട ഉപജില്ല സർഗോത്സവം 2025 “വൈഖരി “യുടെ ഉദ്ഘാടനവും ശില്പശാലയും ശനിയാഴ്ച ബി.ആർ.സി, ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ കൂട്ടായ്‌മയാണ് വിദ്യാരംഗം കലാസാഹിത്യവേദി.

ഹൈസ്കൂൾ എച്ച്.എം ഫോറം കൺവീനർ ലത ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാർ സിംഗർ ഫെയിം നൗഷാദ് മാസ്റ്റർ വിശിഷ്ടാതിഥിയായി. ഗേൾസ് എൽ.പി സ്കൂൾ എച്ച്.എം അസീന ടീച്ചർ, ഗേൾസ് ഹൈസ്കൂൾ എച്ച്.എം സുഷ ടീച്ചർ, വിദ്യാരംഗം ജില്ലാ പ്രതിനിധി ശ്രീലത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വിദ്യാരംഗം കോഡിനേറ്റർ സുമിത എൻ.എസ് സ്വാഗതവും, അസിസ്റ്റന്റ് കോഡിനേറ്റർ ബിന്ദു ജി കുട്ടി നന്ദിയും പറഞ്ഞു.

ഒക്ടോബർ 6 തിങ്കളാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ മികവ് അവതരണം പതിപ്പ് പ്രകാശനം എന്നിവയുണ്ടാകും. കുമാരി സാന്ദ്ര ടി എസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page