കാറളം എ.എൽ.പി സ്കൂളിൽ ‘സമേതം’ കുട്ടികളുടെ പാർലിമെന്റ് സംഘടിപ്പിച്ചു

കാറളം : തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും കാറളം ഗ്രാമപഞ്ചായത്തിന്റേയും സംയുക്ത വിദ്യാഭ്യാസ സമതിയുടെ ഭാഗമായി സമേതം കുട്ടികളുടെ പാർലിമെന്റ് സംഘടിപ്പിച്ചു. കാറളം എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പാർലിമെന്റിൽ കാറളം പഞ്ചായത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾ പങ്കെടുത്തു.

കുട്ടികൾ കല, കായികം, ആരോഗ്യം, സാഹിത്യം, അക്കാദമിക്, ഗതാഗതം എന്നിങ്ങനെ 6 മേഖലകളായി നടത്തിയ ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം കുട്ടികളുടെ പാർലിമെന്റ് ചേർന്നു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബീന സുബ്രമുഹ്ണ്യൻ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഹഫീല കെ.എ., വൈസ് പ്രസിഡന്റ് സജീവ് കെ..എ. എന്നിവർ സംസാരിച്ചു.

പ്രധാന അധ്യാപിക ടി.എൻ. മഞ്ജു സ്വാഗതവും കെ.വി. നിഷ നന്ദിയും പറഞ്ഞു. അക്കാദമിക് കോഡിനേറ്റർ ടി.എസ്. സജീവൻ മതിലകം പാർലിമെന്റിന് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page