സത്യജിത്‌റായ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു – ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ്

ഇരിങ്ങാലക്കുട : സാമൂഹ്യ യാഥാർഥ്യങ്ങളെ ശക്തമായി അവതരിപ്പിച്ച വാലപ്പൻ ക്രീയേഷൻസിന്റെ “നിഴൽ വ്യാപാരികൾ”,“സ്വാലിഹ്” എന്നീ സിനിമകൾ സത്യജിത് റായ് ഫൗണ്ടേഷന്റെ 2025 ലെ അവാർഡുകൾനേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.“നിഴൽ വ്യാപാരികൾ” എന്ന സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ചു.

സ്വാലിഹ്” സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യൻ പനോരമ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സംവിധായകനായ സിദ്ധിക്ക് പറവൂരാണ്.

ജാതി വ്യവസ്ഥയുടെ ഇരുണ്ട യാഥാർഥ്യങ്ങളിൽ അകപ്പെട്ടഒരു സർക്കാർ ഉദ്യോഗസ്ഥന്റെ
ജീവിതകഥയാണ്“നിഴൽ വ്യാപാരികൾ”അവതരിപ്പിക്കുന്നത്. അതേസമയം, ഡോക്ടർ ആകണമെന്നഒരു 14 വയസ്സുകാരന്റെ സ്വപ്നങ്ങൾക്ക് അന്ധവിശ്വാസിയായ മതപുരോഹിതനായ പിതാവ്തടസ്സമാകുന്ന സംഘർഷങ്ങളാണ് “സ്വാലിഹ്”എന്ന സിനിമയുടെ പ്രമേയം.

അവാർഡുകൾ നേടിയവർ: മികച്ച സിനിമ “സ്വാലിഹ്”,മികച്ച ക്യാമറാമാൻ ജലീൽ ബാദുഷ,
മികച്ച നടൻ വിനോദ് കുണ്ടുകാട്, മികച്ച നടി ഡോ. അനശ്വര, മികച്ച നവാഗത നായക നടൻ ഷെജിൻ ആലപ്പുഴ, മികച്ച സഹനടൻ അഡ്വ. റോയ് , മികച്ച സഹനടി നസീമ അറക്കൽ, മികച്ച ബാലനടൻ മാസ്റ്റർ മിഹ്റാസ് , മികച്ച ബാലനടി ബേബി ആത്മിക.

“നിഴൽ വ്യാപാരികൾ”,“സ്വാലിഹ്”എന്ന രണ്ട് സിനിമകളും ജനുവരി 31ന് ആരംഭിക്കുന്ന
രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തീരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page