കോന്തിപുലം സ്ഥിരം തടയണയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 8ന് – മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : തൃശൂർ കോൾമേഖലയിലെ തെക്കൻ കോൾനിലങ്ങളിൻ നെൽകൃഷിക്ക് ജലലഭ്യത ഉറപ്പു വരുത്താൻ കോന്തിപുലം കെഎൽഡിസി കനാലിനു കുറുകെ കർഷക സ്വ‌പ്നം സ്ഥിരം തടയണയെന്ന ദീർഘകാലത്തെ സാക്ഷാത്കരിക്കുകയാണ്. കോന്തിപുലം സ്ഥിരംതടയണയുടെ നിർമ്മാണ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൻ ഫെബ്രുവരി 8ന് ഉച്ചക്ക് മൂന്നു മണിയ്ക്ക് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.

തൃശൂർ കോൾമേഖലയിലെ പൊറത്തിശ്ശേരി, മുരിയാട്. പറപ്പൂക്കര, ആളൂർ, 1287 ഹെക്ടർ കൃഷിഭവനുകളുടെ പരിധിയിൽ നെൽകൃഷിയ്ക്ക് ആവശ്യമായ ജലം മുടക്കമില്ലാതെ എത്തിക്കുന്നതിനാണ് വേളൂക്കര പദ്ധതി വരുന്ന കോന്തിപുലം പാലത്തിനു കീഴെ ഇറിഗേഷൻ താത്കാലിക ബണ്ട് നിർമ്മിച്ചാണ് കനാലിൽ കാർഷിക ആവശ്യത്തിന് വെള്ളം സംഭരിച്ചു വരുന്നത്.

ഇതിനു പകരമുള്ള സ്ഥിരം സംവിധാനമായാണ് 12.21 കോടി രൂപ ചെലവിട്ട് സ്ഥിരംതടയണ നിർമ്മിക്കുന്നത്. കോന്തിപുലം പാലത്തിനു സമീപം മുരിയാട് -മൂർക്കനാട് കനാലിൽ പന്ത്രണ്ട് മീറ്റർ വീതിയുള്ള രണ്ട് ഷട്ടറുകളും എട്ടര മീറ്റർ വീതിയുള്ള രണ്ട് ഷട്ടറുകളും ചേർന്ന, ഇലക്ട്രിക്കൻ ഓപ്പറേറ്റഡ് ഷട്ടർ സംവിധാനത്തോടെയാകും സ്ഥിരംതടയണ.

കൃഷിയാവശ്യത്തിന് വെള്ളം സംഭരിക്കാൻ മേജർ ഇറിഗേഷൻ വകുപ്പ് താല്‌കാലിക തടയണ നിർമ്മിക്കുകയാണ് ഇവിടെ ചെയ്തുവരുന്നത്. എല്ലാ വർഷവും നിർമ്മിക്കുന്ന താത്കാലിക ചിറയ്ക്ക് ബദലായി സ്ഥിരം നിർമ്മിതി എന്നത് പ്രദേശത്തെ സ്വപ്നമായിരുന്നു. സുദീർഘമായ കർഷകരുടെ കാലത്തെ

ജനപ്രതിനിധി ആയതുമുതൻ പച്ചക്കുട പദ്ധതിയിൽ ഉൾപ്പെടുത്തി തുടർച്ചയായി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി 2023-24 ബജറ്റിൽ പണം നീക്കിവെപ്പിക്കാൻ കഴിഞ്ഞു 915 ലക്ഷം രൂപയുടെ സിവിൽ പ്രവൃത്തികളും. 291 ലക്ഷം രൂപയുടെ മെക്കാനിക്കൽ പ്രവൃത്തികളും. 15 ലക്ഷം രൂപയ രൂപയുടെ ഇലക് ട്രിക്കൽ പ്രവൃത്തികളും ചേർന്നതാണ് ജലസേചന വകുപ്പു വഴി നടപ്പാക്കുന്ന ഈ പദ്ധതി എന്ന് വാർത്താ സമ്മേളനത്തിൽ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page