ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ബി.കോം പ്രൊഫഷണൽ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ “റെവെൻസിയ 2026” ദേശീയതല സെമിനാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പ്രൊ വൈസ് ചാൻസ്ലർ പ്രൊഫസർ കെ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ വിഭാഗം ഡയറക്ടർ ഫാ വിൽസൺ തറയിൽ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ഡോ. ടി വിവേകാനന്ദൻ, ബികോം ടാക്സേഷൻ മേധാവി ഡോ. പി. എൽ ജോർജ്, ബികോം പ്രൊഫഷണൽ മേധാവി ഡോ. കെ. ഒ ഫ്രാൻസിസ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിനി സജിൻ എന്നിവർ പ്രസംഗിച്ചു. ശ്രീ ജോമോൻ ജോസഫ് (സി. ഇ. ഒ, ദി സ്ട്രാറ്റെജിസ്റ്, കൊച്ചിൻ, ) ഡോ. സി എ സതീഷ് കെ. വി, (പ്രാക്ടിസിങ് ചാറ്റേർട് അക്കൗണ്ടന്റ് ) എന്നിവർ ദേശീയതല കോൺഫറൻസ് നയിച്ചു.
സെമിനാറിൽ അധ്യാപകരും, വിദ്യാർത്ഥികളുമടക്കം നൂറിലേറെ പേർ പങ്കെടുത്തു. സ്റ്റുഡന്റ് കോർഡിനേറ്റർസ് ആര്യൻ ഒ. എ, ആൽഫ വി. എസ് എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

